Flash News
മടപ്പള്ളി കോളേജിലെ പെണ്‍കുട്ടികളെ തെരുവില്‍ മര്‍ദ്ദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം: അമീന്‍ റിയാസ്   ****    മടപ്പള്ളിയില്‍ പെണ്‍കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ച എസ്.എഫ്.ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്   ****    കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി   ****    കുടുംബ സംഗമവും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറ്റിഇരുപത്തിയഞ്ചാം വാര്‍ഷികവും ഗീത മണ്ഡലത്തില്‍   ****    കാമുകന്റെ ആത്മഹത്യയോടെ തമിഴ് സീരിയല്‍ നടി വീണ്ടും വാര്‍ത്തകളില്‍; താനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് മനഃപ്പൂര്‍‌വ്വം അപമാനിക്കാനാണെന്ന് നടി   ****   

നെടുമ്പാശ്ശേരിയില്‍ പത്തു കോടിയോളം രൂപയുടെ വിദേശ കറന്‍സി പിടികൂടി

June 13, 2018

nedumbassery-1കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി ശേഖരം പിടികൂടി. പത്ത് കോടിയിലധികം രൂപയുടെ കറന്‍സിയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അഫ്ഗാൻ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്.

ഇന്നലെ രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഡൽഹി – കൊച്ചി- ദുബായ് വിമാനത്തിലാണിയാൾ എത്തിയത്. അമേരിക്കൻ ഡോളറാണ് കറൻസികളിൽ അധികവും. ഇന്ന് പുലർച്ചെ 4.30നുള്ള എമിറേറ്റ്സ് വിമാനത്തിൽ പോകാനായി സുരക്ഷാ പരിശോധനകൾ നടത്തവേയാണ് എക്സ് റേ പരിശോധനയിൽ കറൻസികൾ കണ്ടെത്തിയത്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറൻസി വേട്ടകളിലൊന്നാണിത്. വിമാനം കൊച്ചിയിൽ സാങ്കേതിക തകരാറിനേത്തുടർന്ന് കുടുങ്ങിയതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്ന് ഇവരെ വിവിധ വിമാനങ്ങളിലായി ദുബായിലേക്ക് അയക്കുന്നതിനുള്ള സുരക്ഷാ പരിശോധനകൾക്കിടെയാണ് കറൻസിയുമായി ഇയാളെ പിടികൂടിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top