Flash News

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാണെന്ന് മാണി

June 13, 2018

k-m-maniപാലാ: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പു നേരിടാന്‍ കേരള കോണ്‍ഗ്രസ് (എം) തയാറാണെന്നു പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ ഒരുപാടു കണ്ടതാണെന്നും കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവ് ടി.വി.എബ്രഹാം അനുസ്മരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫും കേരള കോണ്‍ഗ്രസും തയാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയാണു ജോസ് കെ.മാണി രാജ്യസഭയിലേക്കു മാറുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു.

അതേസമയം കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുണ്ടാകുന്ന ഒഴിവു നികത്താന്‍ ഉപതിരഞ്ഞെടുപ്പുണ്ടാവില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ബാക്കിയില്ല എന്നതാണു കാരണം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top