Flash News

തൂത്തുക്കുടിയിലെ സമരപ്രവര്‍ത്തകര്‍ക്ക് നീതി ലഭ്യമാക്കണം: അന്‍സാര്‍ അബൂബക്കര്‍

June 13, 2018 , കെം.എം. സാബിര്‍ അഹ്സന്‍

Tuticorn

തൂത്തുക്കുടിയില്‍ വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വിരുദ്ധ സമര പ്രവര്‍ത്തകരെ ദേശീയ പ്രസിഡന്റ് അന്‍സാര്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കള്‍ സന്ദര്‍ശിക്കുന്നു.

തിരുവനന്തപുരം: വേദാന്തയുടെ കോപ്പര്‍ അയിരുരുക്ക് കമ്പനിക്കെതിരെ സമരം ചെയ്തതിനെ തുടര്‍ന്ന് പോലീസ് വെടിവെപ്പ് നടത്തിയ തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ സമരപ്രവര്‍ത്തകര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് അന്‍സാര്‍ അബൂബക്കര്‍ ആവശ്യപ്പെട്ടു. വെടിവെപ്പില്‍ പരിക്കേറ്റവരെ ആശുപത്രിയിലും കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദർശിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സര്‍ക്കാറുകള്‍ കോര്‍പറേറ്റുകള്‍ക്കു വേണ്ടി സ്വന്തം പൗരന്മാരെ ഉന്മൂലനം ചെയ്യുകയാണ്. അവര്‍ക്കുവേണ്ടി ജനകീയ മുന്നേറ്റങ്ങളെ അടിച്ചൊതുക്കുന്നു. തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് സ്ഥിരമായി അടച്ചുപൂട്ടണം. വെടിവെപ്പില്‍ പങ്കാളികളായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും അധികൃതരെയും വിചാരണ ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ വൈസ് പ്രസിഡന്റ് ജിനമിത്ര, സെക്രട്ടറി മതി അംബേദ്കര്‍, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, വൈസ് പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം എന്നിവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top