Flash News

കേരള യൂണിവേഴ്സിറ്റി മൂല്യനിര്‍ണയം അപാകതകൾ പരിഹരിക്കണം: എസ്.എം. മുഖ്താര്‍

June 13, 2018 , അംജദ് അമ്പലകുന്നു

20180519224728_IMG_1694-1-1കൊല്ലം: കേരള യൂണിവേഴ്സിറ്റി 2017 ജൂലൈയില്‍ നടത്തിയ ഫിസ്ക്സ് ഇലക്ട്രോ ഡയനാമിക്സ് പരീക്ഷയുടെ മൂല്യനിര്‍ണയമാണ് തികച്ചും നിരുത്തരവാദിത്വപരമായി അധ്യാപകര്‍ നിര്‍വഹിച്ചിട്ടുള്ളത്. 2014-15 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷ എഴുതിയ കൊല്ലം എസ്.എന്‍ കോളേജ്, ശാസ്താംകോട്ട ഡി.ബി കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളൊന്നും തന്നെ പരീക്ഷയില്‍ വിജയിച്ചിട്ടില്ല. ഇതില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പേപ്പറുകള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി. പരീക്ഷ പേപ്പര്‍ വേണ്ടവിധത്തില്‍ പരിഗണിച്ചിട്ടില്ലെന്നും ഉത്തരങ്ങള്‍ക്കൊന്നും കൃത്യമായ മാര്‍ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് വിദ്യാർത്ഥികള്‍ പറയുന്നത്. പേപ്പറുകള്‍ കൃത്യമായി മൂല്യനിര്‍ണത്തിന് വിധേയമാക്കാണമെന്നും അപാകതകള്‍ പരിഹരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്.എം. മുഖ്താര്‍ ആവിശ്യപ്പെട്ടു.

എസ്.എന്‍ കോളേജിലെ അഭിജിത്ത്, സേതുലക്ഷ്മി, ബിനു എന്നീ വിദ്യാര്‍ത്ഥികള്‍ ഇന്നലെ ഫ്രറ്റേണിറ്റി ജില്ലാ ഓഫീസില്‍ എത്തി ജില്ലാ പ്രസിഡന്റ് എസ് എം മുഖ്താറിനെ സന്ദര്‍ശിക്കുകയും ഈ വിഷയം ഫ്രറ്റേണിറ്റി മൂവ്മെന്റ് ഏറ്റടുക്കണമെന്നു അവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയത്തെ ഗൗരമായി കാണുന്നുണ്ടന്നും സമര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പ്രസിഡന്റ് ഉറപ്പ് നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top