Flash News
ചിക്കാഗോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുന്നു   ****    മറിയം തോമസ് വടക്കേടം ഡാളസില്‍ നിര്യാതയായി   ****    സൗദി മാധ്യമ പ്രവര്‍ത്തകനും വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായ ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ച് തുര്‍ക്കി പ്രസിഡന്റ് ഇന്ന് പാര്‍ലമെന്റില്‍ വെളിപ്പെടുത്തും   ****    വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****   

എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍; ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ പ്രസംഗിക്കുന്നു

June 14, 2018

Fr.Joseph Puthenpurackal1ഹൂസ്റ്റണ്‍: സുപ്രസിദ്ധ കണ്‍‌വന്‍ഷന്‍ പ്രാസംഗികനും വേദപുസ്തക പണ്ഡിതനുമായ റവ. ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഹൂസ്റ്റണില്‍ പ്രസംഗിക്കുന്നു. ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ICECH) ആഭിമുഖ്യത്തില്‍ നടത്തുന്ന ബൈബിള്‍ കണ്‍‌വന്‍ഷനിലാണ് പുത്തന്‍‌പുരയ്ക്കല്‍ അച്ചന്റെ തിരുവചന പ്രഘോഷണങ്ങള്‍.

ജൂണ്‍ 15,16 (വെള്ളി, ശനി) തീയതികളില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച് (5810, Almeda Road, Houston, Texas 77048) നടത്തപെടുന്ന യോഗങ്ങള്‍ വൈകുന്നേരം 6 മണിക്ക് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

ദൈവ വചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ സരസമായ ഭാഷയില്‍ അവതരിപ്പിക്കുന്ന അച്ചന്റെ പ്രഭാഷണ ശൈലി ലോക പ്രസിദ്ധമാണ്. കണ്‍‌വന്‍ഷനില്‍ പങ്കെടുത്തു ദൈവവചനം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള ഏവരെയും സന്തോഷപൂര്‍വം ക്ഷണിക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി.റവ. സഖറിയ പുന്നൂസ് കോറെപ്പിസ്‌കോപ്പ (രക്ഷാധികാരി) 713 501 8861, റവ. ഫിലിപ്പ് ഫിലിപ്പ് (പ്രസിഡന്റ്) 713 408 7394, റവ. കെ.ബി. കുരുവിള (പിആര്‍ഒ) 281 636 0327, ടോം വിരിപ്പന്‍ (സെക്രട്ടറി ) 832 462 4596, റജി ജോര്‍ജ് (ട്രഷറര്‍) 713 806 6751.

ജീമോന്‍ റാന്നി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top