Flash News

അയിരൂര്‍ നടുവില്ലം കുടുംബം ന്യൂയോര്‍ക്ക് ചാപ്റ്റര്‍ കുടുംബ സംഗമവും പിക്‌നിക്കും നടത്തുന്നു

June 14, 2018

Malayalam-daily-news-thump-ന്യൂയോര്‍ക്ക്: അയിരൂര്‍ നടുവില്ലം കുടുംബത്തിലെ വിവിധ ശാഖകളുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കുടുംബ സംഗമവും പിക്‌നിക്കും ജൂണ്‍ 30 ന് (ശനി) ന്യൂയോര്‍ക്ക് പോര്‍ട്ട് വാഷിംഗ്ടണ്‍ ബാര്‍ ബീച്ച് പാര്‍ക്കില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു.

കോട്ടയില്‍, പഴമണ്ണില്‍, ചക്കുങ്കല്‍, പണിക്കര്‍വീട്, മലയില്‍, ചെറിയ ചാങ്ങയില്‍, ചാരക്കുന്നേല്‍, നളേളത്ത്, നിറോ പ്‌ളാക്കല്‍, പ്‌ളാന്തോട്ടത്തില്‍ പതാലില്‍ എന്നീ ശാഖകള്‍ ഉള്‍പ്പെട്ടതാണ് നടുവില്ലം കുടുംബം.

എല്ലാ കുടുബാംഗങ്ങളെയും സ്വാഗതം ചെയ്യുന്നു. എല്ലാവരെയും കാണുവാനും പരിചയപെടുവാനും ഈ അവസരം വിനിയോഗിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം സി എബ്രഹാം (തമ്പി), തോമസ് മാത്യു (അനില്‍) 516 996 6065, ഷെറി മാത്യു 516 587 1403.

ജീമോന്‍ റാന്നി

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top