Flash News

ലോകകപ്പ് ഫുട്ബാള്‍ 2018; 4കെ നിലവാരത്തില്‍ മത്സരങ്ങള്‍ കാണാന്‍ പദ്ധതിയുമായി ഇന്‍ഡിവുഡ്

June 14, 2018 , ഇന്‍ഡിവുഡ്

FIFA World Cup 2018_Aries Plex (1)-1

● വിനോദ വ്യവസായത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി ഫുട്ബോളിന് കൂടുതല്‍ പ്രചാരം നല്‍കാന്‍ പത്തു ബില്യണ്‍ യുഎസ് ഡോളര്‍ സംരംഭമായ ഇന്‍ഡിവുഡ്
● വ്യാഴാഴ്‌ച രാത്രി 8:30-ന് നടക്കുന്ന റഷ്യ-സൗദി അറേബ്യ ഉദ്‌ഘാടന മത്സരം ലൈവ് ആയി ഏരീസ് പ്ലെക്സില്‍ പ്രദര്‍ശിപ്പിക്കും
● ഡോള്‍ബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യ മികവാണ് പ്രധാന ആകര്‍ഷണങ്ങള്‍
● സിനിമ പ്രദര്‍ശനത്തിന് തടസ്സം വരാത്ത രീതിയിലാണ് സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത്

തിരുവനന്തപുരം (14-06-2018): കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. തലസ്ഥാനത്തെ മുന്‍നിര തീയേറ്ററായ ഏരീസ് പ്ലെക്സ് 21-ാം ലോകകപ്പ് ഫുട്ബോളിലെ സുപ്രധാന മത്സരങ്ങള്‍ ഡോള്‍ബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യ മികവോടെ പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ ആദ്യമായാണ് ഒരു തീയേറ്റര്‍ ഫുട്ബോള്‍ മത്സരങ്ങള്‍ ആഗോള നിലവാരത്തില്‍ ലൈവ് ആയി കാണാന്‍ അവസരമൊരുക്കുന്നത്.

വ്യാഴാഴ്‌ച രാത്രി 8:30 ന് നടക്കുന്ന റഷ്യ-സൗദി അറേബ്യ ഉദ്‌ഘാടന മത്സരം ലൈവ് ആയി ഏരീസ് പ്ലെക്സില്‍ പ്രദര്‍ശിപ്പിക്കും.

പ്രവാസി വ്യവസായിയായ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന പത്തു ബില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിയായ ഇന്‍ഡിവുഡാണ് ഈ സംരംഭത്തിന് മുന്‍കൈയെടുക്കുന്നത്. ഇന്ത്യന്‍ സിനിമയെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ഇന്‍ഡിവുഡിന്റെ ലക്ഷ്യം.

വിനോദ വ്യവസായത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി ഫുട്ബോളിന് കൂടുതല്‍ പ്രചാരം നല്‍കുകയാണ് ലക്ഷ്യമെന്ന് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ ആയ സോഹന്‍ റോയ് പറഞ്ഞു. ഫുട്ബോളിനെ സ്നേഹിക്കുന്ന കേരളത്തിലെ ആരാധകര്‍ക്കുള്ള ഞങ്ങളുടെ സമ്മാനമാണ് ഇത്. ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങള്‍ ആസ്വദിക്കണമെങ്കില്‍ അതെ നിലവാരത്തില്‍ കാണണം. ലോക നിലവാരത്തില്‍ മത്സരങ്ങള്‍ കാണാന്‍ കഴിയുന്ന സംവിധാനം നമ്മുടെ സംസ്ഥാനത്ത് കുറവാണ്. അത് കൊണ്ടാണ് ഡോള്‍ബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യ മികവുള്ള ഏരീസ് പ്ലെക്സിലൂടെ മത്സരങ്ങള്‍ കാണിക്കുന്നത് – അദ്ദേഹം പറഞ്ഞു.

സിനിമയെ മാത്രം ആശ്രയിക്കാതെ നൂതനമായ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ തീയേറ്ററുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. പ്രമുഖ അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ തീയേറ്റര്‍ വഴി സംപ്രേക്ഷണം ചെയ്യുന്നത് വിനോദ വ്യവസായത്തിനും ഗുണം ചെയ്യും. മാത്രമല്ല ജിഎസ്റ്റിയിലൂടെ സംസ്ഥാന സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുകയും ചെയ്യും. തീയേറ്റര്‍ ടൂറിസം വരുംകാലങ്ങളില്‍ മികച്ച നേട്ടം തരുന്ന മേഖലയായി മാറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഓയും കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.

സിനിമ പ്രദര്‍ശനത്തിന് തടസ്സം വരാത്ത രീതിയിലാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് ക്രമീകരിച്ചിരിക്കുന്നത്.

ലോക കപ്പിലെ സുപ്രധാന മുപ്പതോളം മത്സരങ്ങള്‍ ഏരീസ് പ്ലെക്സില്‍ സംപ്രേക്ഷണം ചെയ്യും. ബുക്ക് മൈ ഷോ, കൗണ്ടര്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

FIFA World Cup 2018_Aries Plex

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top