Flash News

ഫിഫ വേള്‍ഡ് കപ്പ്; ഈജിപ്തിനെ തകര്‍ത്ത് ഉറുഗ്വേ

June 15, 2018

logo-2018-FIFA-World-Cup-Russia-banner-1650x580എകാതരിന്‍ബര്‍ഗ്: മല്‍സരം തീരാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ 88ാം മിനിറ്റില്‍ ഹോസെ ജിമെനെസ് നേടിയ ഗോളില്‍ യുറഗ്വായ്ക്ക് വിജയം. ഒപ്പം മൂന്നു പോയിന്റും. സൂപ്പര്‍ താരം മുഹമ്മദ് സലായുടെ അസാന്നിധ്യത്തിലും അവസാന നിമിഷം വരെ പൊരുതിനിന്ന ഈജിപ്തിന് തോല്‍വി.

88-ാം മിനിട്ടില്‍ മൂന്നാം നമ്പര്‍ താരം ഹോസെ ജിമെനെസിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഗോളാണ് യുറഗ്വായ്ക്ക് ലീഡ് സമ്മാനിച്ചത്. മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റുന്നതില്‍ ഇരു ടീമും പരാജയപ്പെട്ടു.

മത്സരത്തില്‍ യുറുഗ്വേ ജയിക്കുമെന്നാണ് ഭൂരിഭാഗം പേരും പ്രവചിച്ചിരിക്കുന്നത്.

28 വര്‍ഷത്തിനുശേഷമാണ് ഈജിപ്ത് ലോകകപ്പില്‍ കളിക്കുന്നത്. ഈജിപ്തും യുറുഗ്വായും ഒരിക്കല്‍ മാത്രമാണ് പരസ്പരം ഏറ്റുമുട്ടിയത്. 2006 ലെ ആ മത്സരത്തില്‍ യുറുഗ്വായ്ക്കായിരുന്നു ജയം.

DfvFg2NWsAEnXrt

https://twitter.com/FIFAWorldCup/status/1007623186270257153

https://twitter.com/FIFAWorldCup/status/1007616190464823304

 m (1)

മൊറാക്കോയുടെ സെല്‍ഫ് ഗോളില്‍ ഇറാന് ജയം

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ മൊറോക്കോ- ഇറാന്‍ പോരാട്ടത്തില്‍ ഇറാന് ജയം. അവസാന നിമിഷം വഴങ്ങിയ സെല്‍ഫ് ഗോളിലൂടെ മൊറോക്കോ തോല്‍വിയേറ്റുവാങ്ങി. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ മൊറോക്കോ താരം അസീസ് ബുഹാദോസാണ് സെല്‍ഫ് ഗോള്‍ വഴങ്ങി ടീമിന് പരാജയം സമ്മാനിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഗോളിനായി മൊറോക്കോയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. പാസിങ്ങിലും ബോള്‍ പൊസിഷനിലും ഷോര്‍ട്ട്‌സിലുമെല്ലാം മൊറോക്കോയാണ് ആധിപത്യം പുലര്‍ത്തിയത്. രണ്ടാം പകുതിയിലും ഇരു കൂട്ടരുടെയും ഭാഗത്ത് നിന്നും മികച്ച നീക്കങ്ങള്‍ ഉണ്ടായി. കളി നിയന്ത്രിച്ചതും കളിച്ചതും മൊറോക്കോയായിരുന്നു. എന്നാല്‍ ഇന്‍ജുറി ടൈമില്‍ മൊറോക്കോ വഴങ്ങിയ സെല്‍ഫ് ഗോളിന്റെ കനിവിലായിരുന്നു ഇറാന്റെ വിജയം.

റൊണാള്‍ഡോയ്ക്ക് ഹാട്രിക്; പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മത്സരം സമനിലയില്‍(3-3)

DfwF9vYX4AAD-d1സോച്ചി: റഷ്യന്‍ ലോകകപ്പിലെ പോര്‍ച്ചുഗല്‍-സ്പെയ്ന്‍ സൂപ്പര്‍ പോരാട്ടം സമനിലയില്‍(3-3). ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. 88-ാം മിനിറ്റില്‍ ബോക്‌സിനു തൊട്ടുവെളിയില്‍നിന്നും ട്രേഡ് മാര്‍ക്ക് ശൈലിയിലുള്ള ഫ്രീകിക്ക് ഗോളിലൂടെയാണ് റൊണാള്‍ഡോ റഷ്യ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേടിയത്. 4 (പെനല്‍റ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണോയുടെ ഗോളുകള്‍. സ്‌പെയിനിനായി ഡീഗോ കോസ്റ്റ ഇരട്ടഗോള്‍ (24, 55) നേടി. നാച്ചോയുടേതാണ് മൂന്നാം ഗോള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ നേട്ടത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ 2-1 എന്ന നിലയില്‍ പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സ്പെയ്ന്‍ ലീഡെടുത്തു. 24, 55 മിനിറ്റുകളില്‍ ഇരട്ടഗോള്‍ നേടിയ ഡീയോ കോസ്റ്റയും 58 മിനിറ്റില്‍ ഗോള്‍ കുറിച്ച നാച്ചോയുമാണ് സ്പെയ്നിനെ മുന്നിലെത്തിച്ചത്.

നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. 24-ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയിലൂടെ സ്‌പെയ്ന്‍ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കവെയാണ് റൊണോയുടെ രണ്ടാം ഗോള്‍.

സ്‌പെയിനിനെതിരെ പെനാല്‍റ്റിയിലൂടെ ഗോള്‍ സ്വന്തമാക്കിയതോടെ നാല് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന നാലാമത്തെ മാത്രം താരമായി മാറിയിരിക്കുകയാണ് റൊണാള്‍ഡോ. 2006 ലോകകപ്പ് മുതല്‍ തുടര്‍ച്ചയായ നാല് ലോകകപ്പിലും റൊണാള്‍ഡോ ഗോള്‍ നേടിയിട്ടുണ്ട്. ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസ്, ഉവേ സീലേര്‍, ബ്രസിലീന്റെ പെലേ എന്നിവരുടെ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ് താരം.

DfwYgsSX0AAd60D

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top