Flash News

കോണ്‍ഗ്രസ് നേതാക്കളേ നാവടക്കൂ…..പണിയെടുക്കൂ !

June 16, 2018 , ചാരുംമൂട് ജോസ്

Scan_20171018കഴിഞ്ഞ അര നൂറ്റാണ്ടോളം കോണ്‍ഗ്രസ്സില്‍ നേതാക്കന്മാരുടെ ഗ്രൂപ്പിസവും, ചാണക്യതന്ത്രങ്ങളും കുതികാല്‍ വെട്ടലും അതിപ്രസരമായി തുടര്‍ന്നപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകരും സാധാരണ കോണ്‍ഗ്രസ്സ് അനുഭാവികളായ ജനവും സ്ത്ബ്ധരായി അന്താളിച്ചു കഴിയുന്ന അവസ്ഥയാണ് കണ്ടു വരുന്നത്.

ഏതുഗ്രൂപ്പ് വഴക്കുകള്‍ക്കും ചെറിയ തലത്തിലുള്ള സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിനുപോലും ഒരു സമവായമോ, ഒത്തുതീര്‍പ്പിനോ വഴങ്ങാതെ ഒറ്റക്കായും ഗ്രൂപ്പുകളായും എല്ലാവരും ഓട്ടപ്രദിക്ഷണം അങ്ങു വടക്കോട്ടു ന്യൂഡല്‍ഹിയിലേക്ക് യാത്ര. കൊച്ചു പിള്ളേര്‍ വഴക്കിടുമ്പോള്‍ വല്യമ്മച്ചിയോടു പരാതി പറയുന്നപോലെ ലജ്ജയില്ലാത്ത മുതിര്‍ന്ന നേതാക്കള്‍ തേരാപാരാ പല തവണ ഡല്‍ഹിക്കു പറക്കാന്‍ ഈ നേതാക്കള്‍ക്കു ആരാണ് പണം നല്‍കുന്നത്. സാധാരണ ബൂത്തുതലത്തിലുള്ള ചര്‍ച്ചയോ, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വികാരങ്ങളോ, അഭിപ്രായങ്ങളോ ആവശ്യങ്ങളോ, മാനിക്കാതെ വടക്കോട്ട് ഓടുന്ന പ്രവണതക്ക് അന്തം കുറിക്കാന്‍ നാളായി. പ്രവര്‍ത്തകരെ അടിമപ്പണിക്കാരെപ്പോലെ കാണുന്ന രീതി അവസാനിപ്പിച്ചേ മതിയാവൂ…

കുറെ മുതിര്‍ന്ന നേതാക്കള്‍ അങ്ങു വടക്ക് ആസനസ്ഥാരായി പാദസേവന ചെയ്തു ജീവിക്കുന്നു. പലരും പല തവണ മന്ത്രി പദങ്ങള്‍ അലങ്കരിച്ചു. പക്ഷെ കേരളത്തിനു അഭിമാനിക്കാവുന്നതായി ഒരു നല്ലപദ്ധതി നടപ്പാക്കാന്‍ ഇക്കൂട്ടര്‍ക്കു സാധിച്ചിട്ടില്ല. എം.പി.ഫണ്ട് പോലും ചിലവാക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇക്കൂട്ടര്‍ മാടമ്പി സ്വഭാവം വെടിയണം. എനിക്കുശേഷം പ്രളയം എന്നുള്ള ചിന്ത വെടിയണം.

jose pp sizeനേതാക്കന്മാര്‍ സ്റ്റേജുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ടാല്‍ പോരാ, ആള്‍്ക്കൂട്ടം വെടിഞ്ഞു താഴെത്തട്ടിലേക്ക് വന്നു പ്രവര്‍ത്തകരോടും സമ്മദിദായകരോടും കൂടെ ചേര്‍ന്ന് അവരുടെ ആവശ്യങ്ങള്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടു വരണം. കാസര്‍ഗോഡു മുതല്‍ കന്യാകുമാരി വരെ ജനരക്ഷായാത്ര നടത്തിയിട്ടു കാര്യമില്ല. അവരവരുടെ മണ്ഡലങ്ങളില്‍ നാടിന്റെ ആവശ്യങ്ങള്‍ക്കു പ്രശ്‌നങ്ങള്‍ക്ക്ു പരിഹാരം കാണുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. മുഖ്യമന്ത്രി പിയൂണിന്റെ പണി ഏറ്റെടുത്തു നാടു നീളെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല മാര്‍ഗ്ഗം. കൂടെയുള്ള മന്ത്രിമാരെ, ജോലിക്കാരെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ എക്കാലത്തെയും ശത്രുക്കള്‍ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ മാത്രമായിരുന്നു. ഇന്നും സ്ഥിതി വിഭിന്നമല്ല. ഈ സ്ഥിതിക്കു മാറ്റം വരണ്ടത് രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ്.

മോദി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തില്‍ രാജ്യമാകെ വിറങ്ങളിച്ചു നില്‍ക്കുമ്പോള്‍, ഭാരതത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലേക്ക് കണ്ണുകള്‍, തിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വിശാല ഐക്യമുന്നണി രൂപീകരിച്ച് അടുത്ത വര്‍ഷം വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഇവിടെ കേരളത്തില്‍ കുറെ കൂറ നേതാക്കന്മാര്‍ പാര്‍ട്ടിയില്‍ ഭിന്നത വളര്‍ത്തുന്ന കാഴ്ച ദയനീയമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സ് ശക്തിപ്രാപിച്ചു ഭരണവും തുടര്‍ഭരണവും കരസ്ഥമാക്കാന്‍ നേതാക്കള്‍ ഗ്രൂപ്പു മറന്നു ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. സീനിയര്‍ നേതാക്കള്‍ ഉപദേഷ്ടാക്കളായി തുടരുക. പുതിയ യുവജന തലമുറയ്ക്കു അവസരം ഒരുക്കുക. ജനങ്ങളുടെ ഇടയില്‍, അണികളുടെ കൂടെ ബൂത്ത് തലങ്ങളിലും വോട്ടര്‍മാരുടെ ഭവനങ്ങളിലും കയറി പ്രവര്‍ത്തിക്കുക ഇനിയും സമയമുണ്ട്. കോണ്‍ഗ്രസ്സ് നാടിനെ രക്ഷിക്കട്ടെ!

ജയ്ഹിന്ദ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top