Flash News

അമേരിക്കയുടെ വ്യാപാര യുദ്ധം; ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് അധിക നികുതി ഈടാക്കിയ അമേരിക്കയ്ക്ക് ഇന്ത്യയും പണി കൊടുത്തു; അമേരിക്കന്‍ ഉല്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ഈടാക്കി

June 17, 2018

americaഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം എന്നീ ഉത്പന്നങ്ങള്‍ക്ക് യു എസ് നികുതി ഏര്‍പ്പെടുത്തിയതിന് തിരിച്ചടിയായി യുഎസില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ.

യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 30 ഉത്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിക്കുക. 50 ശതമാനം വരെ നികുതിയാണ് വര്‍ധിപ്പിക്കുന്നത്. ഏതൊക്കെ ഉത്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിക്കുന്നതെന്ന് ഇന്ത്യ ലോക വ്യാപാര സംഘടനയെ അറിയിച്ചിരുന്നു.

തദ്ദേശീയമായ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയൊരുക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്കയ്ക്ക് അതേ ഭാഷയില്‍ ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 30 ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിയിരുന്ന നികുതിയിളവാണ് ഇന്ത്യ പിന്‍വലിച്ചത്. അമേരിക്ക ഏര്‍പ്പെടുത്തിയ അധിക നികുതിക്ക് സമാനമായ നീക്കമാണ് ഇന്ത്യയുടേതും.

അമേരിക്കന്‍ തീരുമാനം 241 ദശലക്ഷം ഡോളറിന്റെ നഷ്ടമാകും ഇന്ത്യന്‍ വിപണിയില്‍ സൃഷ്ടിക്കുകയെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതിന് തുല്യമായ നികുതി വര്‍ദ്ധനവാകും ഇന്ത്യയും ഏര്‍പ്പെടുത്തുക. 198.6 ദശലക്ഷം ഡോളര്‍ ഇരുമ്പ് കയറ്റുമതിയെയും 42.4 ദശലക്ഷം ഡോളര്‍ അലുമിനിയം കയറ്റുമതിയെയും ആണ് ബാധിക്കുക.

ലോകത്ത് ഏറ്റവുമധികം സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമാണ് അമേരിക്ക. ഈ വര്‍ഷം ആദ്യമാണ് മെക്‌സിക്കോയും കാനഡയും ഒഴികെ മറ്റെല്ലാ രാജ്യത്ത് നിന്നുമുളള സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 25 ശതമാനം വരെ ട്രംപ് ഭരണകൂടം അധിക നികുതിയേര്‍പ്പെടുത്തിയത്.ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു എസ് നികുതി ഏര്‍പ്പെടുത്തിയശേഷം 24.1 കോടി ഡോളറിലധികമാണ് ഇന്ത്യയ്ക്ക് നികുതിയായി നല്‍കേണ്ടി വന്നത്. ഉരുക്ക് ഉത്പന്നങ്ങള്‍, ഇരുമ്പ്, ബോറിക്ക് ആസിഡ്, മോട്ടോര്‍ സൈക്കിളുകള്‍, പയര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top