Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഷിക്കാഗോ ബ്യുറോയ്ക്ക് നവസാരഥികള്‍

June 17, 2018 , വിനോദ് കോണ്ടൂര്‍ ഡേവിഡ്

Asianetഷിക്കാഗോ. അമേരിക്കയിലെ പ്രവാസി സമൂഹത്തിന്റേയും ആഗോള പ്രവാസി സമൂഹത്തിന്റേയും ജനപ്രിയ പരിപാടിയായിയായ, പതിമൂന്നു വര്‍ഷങ്ങളായി എല്ലാ ആഴ്ചയിലും സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യു.എസ് വീക്ക്‌ലി റൗണ്ടഅപ്പിന് ഷിക്കാഗോയില്‍ നവസാരഥികള്‍. അനില്‍ മറ്റത്തിക്കുന്നേല്‍ ആണ് ഷിക്കാഗോ റീജനല്‍ പ്രൊഡക്ഷന്‍ ഹെഡ്. അവതാരകയായി ഡോ. മിയ നിധിനും, ജീവന്‍ തോട്ടിക്കാട്ട്, സജി പണയപ്പറമ്പില്‍, ടിബു തോമസ് എന്നിവര്‍ ടീമിന്റെ ഭാഗമായും പ്രവര്‍ത്തിക്കും.

അനില്‍ മറ്റത്തിക്കുന്നേല്‍ പന്ത്രണ്ടു വര്‍ഷങ്ങളായി ഷിക്കാഗോയിലെ മലയാളി സമൂഹത്തില്‍ നിറസാന്നിധ്യമായി മാധ്യമ രംഗത്തും ഓഡിയോ വിഷ്വല്‍ രംഗത്തും പ്രവര്‍ത്തിച്ചുവരുന്നു. ജനപ്രിയ തത്സമയ സംപ്രേക്ഷണത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കെവി ടിവിയുടെ സ്ഥാപകാംഗമായും, വിവിധ ചാനലുകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുടെ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അവതാരകയായിയെത്തുന്ന ഡോ. മിയ നിധിന്‍ തന്റെ പ്രൊഫഷനോടൊപ്പം മാധ്യമരംഗത്തും സജീവമാണ്. നിലവില്‍ ഏഷ്യാനെറ്റ് യു.എസ് വീക്ക്‌ലി റൗണ്ടപ്പില്‍ ഒട്ടേറെ ജനപ്രിയ എപ്പിസോഡുകളില്‍ അവതാരകയായി ശ്രദ്ധേയയായിട്ടുണ്ട് .

ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പരിപാടികള്‍ കൂടുതലായി സം‌പ്രേക്ഷണം ചെയ്യാന്‍ ഈ ടീം സഹായകരമാവുമെന്ന് ഏഷ്യാനെറ്റ് യു.എസ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top