Flash News
കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മുംബൈയിലേക്ക് തിരിച്ചുപോയ തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം   ****    രാത്രി നിയന്ത്രണം ലംഘിക്കാന്‍ മലകയറിയ ശശികല അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍   ****    മീ ടൂ ഏഷ്യാനെറ്റിലും; മുന്‍ മാധ്യമപ്രവര്‍ത്തക തന്റെ ദുരനുഭവം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍   ****    പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി   ****    മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി   ****   

ഹൂതികളുമായി സഖ്യ സേന ഏറ്റുമുട്ടുന്നു; ഹുദൈദയിലെ പ്രധാന തുറമുഖവും വിമാനത്താവളവും തിരിച്ചു പിടിച്ചു

June 17, 2018

YEMENയമനിലെ ഹുദൈദ തിരിച്ചുപിടിക്കാനായുള്ള ഏറ്റുമുട്ടല്‍ നിര്‍ണായക ഘട്ടത്തിലാണ്. വിമാനത്താവളമുള്‍പ്പെടെ പ്രധാന ഭാഗങ്ങള്‍ യമനും സഖ്യസേനയും തിരിച്ചു പിടിച്ചു. ഹുദൈദ എയര്‍പോര്‍ട്ട് തിരിച്ചു പിടിക്കുന്നതിനിടെ 33 ഹൂതികളെ വധിച്ചു. ഹൂതികളുടെ തിരിച്ചടിയില്‍ ആറ് സൈനികരും കൊല്ലപ്പെട്ടു.

ബുധനാഴ്ചയാണ് ഏറ്റുമുട്ടലിന് തുടക്കമായത്. ഹുദൈദയിലെ പ്രധാന തുറമുഖവും പരിസര ഗ്രാമങ്ങളും മോചിപ്പിച്ചു. തുറമുഖമടക്കമുള്ള സുപ്രധാന ഭാഗങ്ങള്‍ ഇപ്പോഴും ഹൂതികളുടെ കയ്യിലാണ്. രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യത മുന്നോട്ടു വെച്ചിരുന്നു യമനും സഖ്യ രാജ്യങ്ങളും യുഎന്നും. ഇത് തള്ളിയ ഹൂതികള്‍ ഹുദൈദ വിട്ടു നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ഏറ്റുമുട്ടല്‍ യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. ഹുദൈദ തുറമുഖത്തിനരികിലേക്കെത്തിയ സഖ്യ സേനാ പിന്തുണയുള്ള യമന്‍ സൈന്യം ഹൂതികളുമായി ഏറ്റുമുട്ടലിന് സജ്ജമായിക്കഴിഞ്ഞു. യുദ്ധമൊഴിവാക്കാനുള്ള സാധ്യത അടഞ്ഞതോടെ ഇരു പക്ഷത്തും ആള്‍നാശത്തിനുള്ള സാധ്യത കൂടുതലാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top