Flash News

പടിഞ്ഞാറന്‍ ജപ്പാനില്‍ ഭൂചലനം; ആളപായമില്ല

June 17, 2018

EARTHQUAKE-1ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. എന്നാല്‍ ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഒസാക്കയുടെ വടക്കന്‍ ഭാഗത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലത്തിന് ശേഷം മിഹാമ, തകാഹാമ, ഓഹി ന്യൂക്ലിയര്‍ പ്ലാന്റുകള്‍ക്ക് പ്രശ്‌നമൊന്നും സംഭവിച്ചിട്ടില്ലെന്ന് കാന്‍സായി ഇലക്ട്രിക് പവര്‍ അറിയിച്ചു. ഭൂചലനം നടന്നയിടങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പ്രദേശത്തെ ന്യൂക്ലിയര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതി വിതരണം നടത്തുന്ന ലൈനുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്തെ നാലായിരം വീടുകളില്‍ വൈദ്യുതി നിലച്ചിരിക്കുകയാണ്. ജപ്പാനില്‍ അടിക്കടി ഭൂചലനങ്ങള്‍ ഉണ്ടാകാറുള്ളതിനാല്‍ അധികൃതര്‍ എപ്പോഴും ജാഗ്രത പാലിക്കാറുണ്ട്.

2011-ല്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. അന്നുണ്ടായ ഭൂചനത്തില്‍ ഫുക്കുഷിമയിലെ ആണവ റിയാക്ടറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിന് ശേഷവും അന്‍പതോളം ചെറുതും വലുതുമായ ഭൂചലനങ്ങള്‍ ജപ്പാനില്‍ അനുഭവപ്പെട്ടിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top