Flash News

ഫിലാഡല്‍ഫിയയില്‍ സണ്‍‌ഡേ സ്കൂള്‍ വാര്‍ഷികം നടത്തി

June 17, 2018 , ജോസ് മാളേയ്ക്കല്‍

CCD anniversary (1)ഫിലാഡല്‍ഫിയ: ഒരു വര്‍ഷം നീണ്ടുനിന്ന വിശ്വാസപരിശീലനത്തിന്‍റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ വാര്‍ഷികം നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. 2017-2018 സ്കൂള്‍ വര്‍ഷത്തിലെ അവസാനത്തെ അധ്യയനദിവസമായ ജൂണ്‍ 10 ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനയെതുടര്‍ന്നാണു വാര്‍ഷികാഘോഷ പരിപാടികള്‍ ആരംഭിച്ചത്.

കുട്ടികളുടെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, ട്രസ്റ്റിമാരായ റോഷിന്‍ പ്ലാമൂട്ടില്‍, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, പി. റ്റി. എ. പ്രസിഡന്‍റ് തോമസ് ചാക്കോ (ബിജു), കോര്‍ഡിനേറ്റര്‍ മോളി ജേക്കബ് എന്നിവരുടെ സാന്നിധ്യത്തില്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

പ്രീകെ, കിന്‍റര്‍ഗാര്‍ട്ടന്‍ കുട്ടികളുടെ ആക്ഷന്‍ സോംഗ്, രണ്ടാം ക്ലാസുകാര്‍ അവതരിപ്പിച്ച ഡിവോഷണല്‍ ഡാന്‍സ്, മൂന്ന്, നാലു, അഞ്ച് ക്ലാസുകാരുടെ സ്കിറ്റുകള്‍ എന്നിവ ദൃശ്യമനോഹരങ്ങളായിരുന്നു. കാനായിലെ കല്യാണത്തിന്‍റെ ദൃശ്യാവിഷ്കരണവുമായി സ്റ്റേജു കയ്യടക്കിയ ആറാം ക്ലാസുകാരും, മള്‍ട്ടിമീഡിയാ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ അവതരിപ്പിച്ച പന്ത്രണ്ടാം ക്ലാസുകാരും കാണികളുടെ കയ്യടി കരസ്ഥമാക്കി.

പ്രീ കെ മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍നിന്നും ബെസ്റ്റ് സ്റ്റുഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു് പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ വികാരി ഫാ. വിനോദ് മഠത്തിപറമ്പില്‍ നല്‍കി ആദരിച്ചു. കൂടാതെ മാര്‍ച്ച് മാസത്തില്‍ നടത്തിയ ഫെയ്ത്ത് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനങ്ങളും, ബൈബിള്‍ ജപ്പടി വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും, സര്‍ട്ടിഫിക്കറ്റുകളും, തദവസത്തില്‍ നല്‍കുകയുണ്ടായി. ബൈബിള്‍ ജപ്പടി കാഷ് അവാര്‍ഡുകള്‍ ബിനു പോള്‍ സ്പോണ്‍സര്‍ ചെയ്തു.

മതാധ്യാപകരായ മോളി ജേക്കബ്, ആനി മാത്യു എന്നിവര്‍ ജനറല്‍ കോര്‍ഡിനേറ്റര്‍മാരായി അധ്യാപകരായ ലീനാ ജോസഫ്, ജയിന്‍ സന്തോഷ,് മഞ്ജു സോബി, ആനി ആനിത്തോട്ടം, മറിയാമ്മ ഫിലിപ്, റോസ്മേരി ജോര്‍ജ്, ജാസ്മിന്‍ ചാക്കോ, ക്രിസ്റ്റല്‍ തോമസ്, കാരളിന്‍ ജോര്‍ജ്, ഡോ. ബ്ലെസി മെതിക്കളം, ഡോ. ബിന്ദു മെതിക്കളം എന്നിവര്‍ വാര്‍ഷികത്തിന്‍റെ ക്രമീകരണങ്ങള്‍ ചെയ്തു. ക്രിസ്റ്റോ തങ്കച്ചന്‍, മെറിന്‍ ജോര്‍ജ് എന്നിവര്‍ എം. സി. മാരായി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ സ്വാഗതവും, സ്കൂള്‍ കൗണ്‍സില്‍ പ്രസിഡന്‍റ് സഫാനിയാ പോള്‍ എല്ലാവര്‍ക്കും നന്ദിയും പ്രകാശിപ്പിച്ചു. ജോയല്‍ ബോസ്കോ ശബ്ദവും, വെളിച്ചവും നിയന്ത്രിച്ചു.

ഫോട്ടോ: എബിന്‍ കളത്തില്‍ / ജോസ് തോമസ്

CCD anniversary (23) CCD anniversary (2) CCD anniversary (3) CCD anniversary (6) CCD anniversary (9) CCD anniversary (10) CCD anniversary (13) CCD anniversary (15) CCD anniversary (16) CCD anniversary (17) CCD anniversary (18) CCD anniversary (19) CCD anniversary (20) CCD anniversary (21) CCD anniversary (22)CCD anniversary (7)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top