Flash News

ക്ഷമ സ്ത്രീ കൂട്ടായ്മ ‘അമ്പിളി ഉദയം 2018’ ആഘോഷിച്ചു

June 18, 2018 , .

image

ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം 2018 ഈദ് ആഘോഷം പ്രിയ നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു

റിയാദ്. ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ക്ഷമ സ്ത്രീ കൂട്ടായ്മയുടെ ആദ്യ പൊതുപരിപാടി ഈദ് ആഘോഷത്തോടെ തുടക്കമായി. അമ്പിളി ഉദയം 2018 എന്ന് പേരിട്ട പരിപാടി വളരെ വിപുലമായി റിയാദിലെ വാടി സുല്‍ത്താന അല്‍ നഖീല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിച്ചു

ആഘോഷത്തോടനുബന്ധിച്ച് മാപ്പിളപാട്ട്, ഒപ്പന, കോമഡി സ്‌കിറ്റ് അടക്കം വിവിധകലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സാംസ്‌കാരിക സമ്മേളേണം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപിക പ്രിയ നാരായണന്‍ ഉദ്ഘാടനം ചെയ്തു

ചെയര്‍പേഴ്‌സണ്‍ ആനി സാമുവല്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡണ്ട് ലിസ മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ബിജി ബെന്നി, ലിനു എബ്രഹാം, സിന്ധു പ്രേംകുമാര്‍, നജിമുന്നിസ ഷാജഹാന്‍, അരുണിമ.കെ .നായര്‍, പ്രസീത പ്രേം ജിനു, മറിയം ജോസഫ്, തസ്‌നീം റിയാസ്, നയന ജിഫിന്‍, ഫാത്തിമ ബീവി, ഫസ്റ്റ് സെക്രെട്ടറി വി.നാരായണന്‍, അഷറഫ് വടക്കേവിള, ഷാജഹാന്‍ കല്ലമ്പലം അയൂബ് കരൂപ്പടന്ന, ജയന്‍ കൊടുങ്ങല്ലൂര്‍, സോണി കുട്ടനാട്, സത്താര്‍ കായംകുളം, വിജയന്‍ നെയ്യാറ്റിന്‍കര, നാസര്‍ കല്ലറ, ജലീല്‍ പള്ളാത്തുരുത്ത്, മജീദ് പൂളക്കാടി, ഗഫൂര്‍ കൊയിലാണ്ടി, എബ്രഹാം നെല്ലായി, ഋഷി ലത്തീഫ്, കെ.കെ സാമുവല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സെലിന്‍ മാത്യൂ സ്വാഗതവും, ആരോഗ്യ വിഭാഗം കണ്‍വിനര്‍ റെക്‌സി ജോര്‍ജ് നന്ദിയും പറഞ്ഞു,

ലിജോയുടെ നേതൃത്വത്തില്‍ സത്താര്‍ മാവൂര്‍, തസ്നീം റിയാസ് നിത നാസര്‍, നൈസിയ നാസര്‍, ലിനു അബ്രഹാം, സുബൈര്‍, ഷമീര്‍, ഫാത്തിമ മനാഫ്, ഐഷ മനാഫ് എന്നിവരുടെ ഗാനസന്ധ്യയും, റിയാദ് ടാല്‍കീസ് കലാകാരന്‍മാരായ മജു അഞ്ചല്‍. ഫാസില്‍ ഹാഷിം. ഹരിമോന്‍ കാളയംകുളം. അന്‍വര്‍ ചെമ്പറക്കി തുടങ്ങിയവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റും നടന്നു. പ്രണവം നൃത്തവേദി റിയാദ് അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, കളിവീട് കുടുംബ കൂട്ടായ്മ അവതരിപ്പിച്ച ഒപ്പന എന്നിവ ഈദ് ആഘോഷത്തിന് കോഴുപ്പേകി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top