Flash News
കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മുംബൈയിലേക്ക് തിരിച്ചുപോയ തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം   ****    രാത്രി നിയന്ത്രണം ലംഘിക്കാന്‍ മലകയറിയ ശശികല അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍   ****    മീ ടൂ ഏഷ്യാനെറ്റിലും; മുന്‍ മാധ്യമപ്രവര്‍ത്തക തന്റെ ദുരനുഭവം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍   ****    പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി   ****    മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി   ****   

നടി ആക്രമിക്കപ്പെട്ട കേസിന്റെ എല്ലാ രേഖകളും നല്‍കണമെന്ന ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

June 18, 2018 , .

dil_1തിരുവനന്തപുരം; നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിവസം. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് എറണാകുളം സെഷന്‍സ് കോടതി ഇന്ന് വിധി പറയുക. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ഹര്‍ജിയും ഇന്ന് പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ട വീഡിയോ ദൃശ്യം ലഭിക്കാനുള്ള ഹര്‍ജി നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു ശേഷമാണ് മുഴുവന്‍ രേഖകളും വേണമെന്ന ആവശ്യവുമായി പ്രതിഭാഗം കോടതിയെ സമീപിച്ചത്. കേസിലെ മുഴുവന്‍ രേഖകളും ലഭിക്കേണ്ടത്് പ്രതിഭാഗത്തിന്റെ അവകാശമാണെന്നാണ് കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചത്.

എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന നിലപാടുയര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തത്. . ഇതിനു പുറമേ കേസില്‍ പ്രതിസ്ഥാനത്തുള്ള അഭിഭാഷകന്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലും കോടതി ഇന്ന് നിലപാട് വ്യക്തമാക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top