Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷങ്ങളുടെ കിക്ക്ഓഫ് നിര്‍വ്വഹിച്ചു

June 19, 2018 , ജോര്‍ജ്ജ് ഓലിക്കല്‍

Tristate kerala Forum Onam Kick offഫിലാഡല്‍ഫിയ: ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറത്തിന്റെ 2018-ലെ സംയുക്ത ഓണാഘോഷങ്ങളുടെ കിക്ക്ഓഫ് ഫിലാഡല്‍ഫിയായിലെ പ്രമുഖ യുവ മലയാളി റിയല്‍ എസ്‌സ്റ്റേറ്റ് ഡെവലപ്പര്‍ ജോഷ്വ മാത്യു നിര്‍വ്വഹിച്ചു.

ജൂണ്‍ 10ാം തീയതി ഞായറാഴ്ച പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന ചടങ്ങിലാണ് കിക്ക്ഓഫ് നിര്‍വ്വഹിച്ചത്. ട്രൈസ്‌സ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്, ജോഷ്വ മാത്യുവില്‍ നിന്ന് ആദ്യ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റൂവാങ്ങി ഓണാഘോഷ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു.ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ,ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലീപ്പോസ് ഫിലിപ്പ,് ഫൊക്കാന ഫൗണ്‍ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, അലക്‌സ ്‌തോമസ് എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

TRISTATE_kERALA_FORUM_EMBLEM_jpegവിന്‍സന്റ് ഇമ്മാനുവല്‍ ഓണാഘോഷചെയര്‍മാനയുള്ളവിപുലമായ കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. വരുംമാസങ്ങളില്‍ 56 കാര്‍ഡ്‌ഗെയിം, അടുക്കളത്തോട്ട മത്‌സരം എന്നിവസംഘടിപ്പിക്കും. ഫൊക്കാന ഫൗണ്‍ടേഷന്‍ ചെയര്‍മാന്‍ പോള്‍കറുകപ്പിള്ള ി56 കാര്‍ഡ് ഗെയിംസ് പോണ്‍സറായി.

പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2018-ലെ ഓണാഘോഷങ്ങളും, തിരുവോണ പരിപാടികളും സെപ്തംബര്‍2-ന്ഞായറാഴ്ച സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് (608 വെല്‍ഷ്‌റോഡ് 19115) ക്രമീകരിച്ചിരിക്കുന്നത്, അന്നേ ദിവസംഉച്ചകഴിഞ്ഞ് മൂന്ന്മണിക്ക് പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമുള്ള വടംവലിമത്‌സരവും തുടര്‍ന്ന് സംസ്ക്കാരിക ഘോഷയാത്രയും, 4:00 മണിക്ക് ചേരുന്ന സമ്മേളനത്തില്‍ ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്ക്കാരിക, രാഷ്ട്രീയനേതാക്കളും പങ്കെടുക്കും. സമ്മേളനത്തില്‍ വെച്ച് വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും, കലാസാംസ്ക്കാരിക പരിപാടികളിലും വിഭവ സമൃദ്ധമായ ഓണസദ്യയിലും പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന് ചെയര്‍മാന്‍ ജോഷി കുര്യാക്കോസ് പറഞ്ഞു

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷി കുര്യാക്കോസ് (ചെയര്‍മാന്‍) 215-460-8411, ടി.ജെ. തോംസണ്‍ (ജനറല്‍ സെക്രട്ടറി) 215-429-2442, ഫിലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍) 215 605 7310, വിന്‍സന്റ് ഇമ്മാനുവല്‍ (ഓണാഘോഷ ചെയര്‍മാന്‍) 215 880 3341.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top