Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു

June 19, 2018 , അജി ചാക്കോ പാറയില്‍

DSC_4908

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ‘സിംപോണിയ ’18’ എന്ന പേരില്‍ ലോക രക്തദാന ദിനം ആചരിച്ചു.

2018 ജൂണ്‍ 15 വെള്ളിയാഴ്ച ബഹറിന്‍ സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പില്‍ ഏകദേശം ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്തു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം രക്തദാന ദിന സന്ദേശം നല്‍കി. സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, ആക്ടിംഗ് സെക്രട്ടറി അനു റ്റി. കോശി, പ്രസ്ഥാനം വൈസ് പ്രസിഡണ്ട് അജു റ്റി. കോശി, സെക്രട്ടറി ജിനു ചെറിയാന്‍, ട്രഷറര്‍ ജേക്കബ് ജോണ്‍, രക്തദാന ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ അജി ചാക്കോ പാറയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top