Flash News

ഇ-വായനയിലേക്ക് മിഴികള്‍ തുറന്ന് അല്‍ ജാമിഅ സെന്‍ട്രല്‍ ലൈബ്രറി

June 19, 2018 , ആസിഫലി ടി.

photo

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ഡിജിറ്റല്‍ ലൈബ്രറിയില്‍ നിന്നും

ശാന്തപുരം: ദക്ഷിണേന്ത്യയിലെ മികച്ച ഇസ് ലാമിക്ക് റഫറന്‍സ് ലൈബ്രറികളില്‍ ഒന്നായ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ സെന്‍ട്രല്‍ ലൈബ്രറി വായനാ ദിനത്തോടനുബന്ധിച്ച് അതിരുകളില്ലാത്ത ഡിജിറ്റല്‍ വായനക്ക് ഒരുങ്ങുന്നു. വ്യത്യസ്ത ഭാഷകളില്‍ അമ്പതിനായിരത്തില്‍പരം പുസ്തങ്ങളുള്ള ലൈബ്രറിയില്‍ അന്താരാഷ്ട്ര ഡിജിറ്റല്‍ ലൈബ്രറികളിലെ പുസ്തകങ്ങളടക്കം വായിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കി വായനയുടെ ഇ-ലോകം സൃഷ്ടിക്കുകയാണ്.

അത്യപൂര്‍വ്വ ഇ-പുസ്തകങ്ങളും ജേര്‍ണലുകളും വായനക്കാര്‍ക്ക് വളരെ വേഗത്തില്‍ ലഭ്യമാക്കുന്നതിന് വിവിധ ശീര്‍ഷകങ്ങളിലായി തരംതിരിച്ച് ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക് ബാങ്കിംഗ്, ഫിലോസഫി, ചരിത്രം, ജോഗ്രഫി, സോഷ്യല്‍ സ്റ്റഡീസ്‌, മതം തുടങ്ങി വിവിധ തലക്കെട്ടുകളിലായി കാല്‍ ലക്ഷത്തില്‍പരം പുസ്തങ്ങളുള്ള ഡിജിറ്റല്‍ സോഫ്റ്റ് വെയര്‍, ഡിജിറ്റല്‍ ആര്‍ക്കിവേഴ്സ് എന്നിവ അല്‍ജാമിഅ ഡിജിറ്റല്‍ ലൈബ്രറിയെ മികവുറ്റതാക്കുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്നുമുള്ള ഗവേഷക വിദ്യാര്‍ഥികള്‍, ചരിത്ര ഗവേഷകര്‍, അധ്യാപകര്‍ തുടങ്ങിയവരൊക്കെ നിലവില്‍ അല്‍ ജാമിഅ ലൈബ്രറിയിലെ സന്ദര്‍ശകരാണ്. അവര്‍ക്ക്കൂടി ഉപയോഗപ്രദമാവുന്ന രീതിയിലാണ് ഡിജിറ്റല്‍ ലൈബ്രറി സംവിധാനിച്ചിട്ടുള്ളതെന്ന് ചീഫ് ലൈബ്രേറിയന്‍ കെ.പി. ശമീം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top