Flash News

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അമേരിക്ക സന്ദര്‍ശിക്കുന്നു

June 20, 2018 , ജീമോന്‍ റാന്നി

George Mammen Kondoorപത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കാന്‍ ജൂലൈ ഒന്നിന് എത്തിച്ചേരും.

ജൂലൈ 5 മുതല്‍ ഫിലാഡല്‍ഫിയയില്‍ വച്ച് നടത്തപെടുന്ന ഫൊക്കാന ദേശിയ സമ്മേളനത്തിലും ഹൂസ്റ്റണില്‍ വച്ച് നടത്തപെടുന്ന നോര്‍ത്ത് മാര്‍ത്തോമ്മ സഭയുടെ അമേരിക്ക ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിലും കൊണ്ടൂര്‍ പങ്കെടുക്കും. കൂടാതെ പത്തോളം സംസ്ഥാനങ്ങളില്‍ നടക്കുന്ന മലയാളീ സംഘടനാ പരിപാടികളിലും മറ്റു മലയാളീ കൂട്ടായ്മകളിലും സംബന്ധിക്കുന്നതാണ്. അനേകം വിദേശ രാജ്യങ്ങളില്‍ സന്ദര്ശനം നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടാം അമേരിക്കന്‍ സന്ദര്‍ശനമാണിത്.

പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ കോഴഞ്ചേരി ഡിവിഷനെ പ്രതിനിധീകരിക്കുന്ന കൊണ്ടൂര്‍, കോഴഞ്ചേരി കോലത്തു കുടുംബാംഗമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ യൂണിയന്‍ ചെയര്‍മാന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, മാഗസിന്‍ എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള കൊണ്ടൂരിന്റെ കോളേജ് മാഗസിന്‍ കേരള സര്‍വ്വകലാശാലയുടെ മികച്ച കോളേജ് മാഗസിനായും അദ്ദേഹത്തെ മികച്ച മാഗസിന്‍ എഡിറ്ററായും തിരഞ്ഞെടുത്തിരുന്നു.

നിരവധി ട്രേഡ് യൂണിയനുകള്‍ക്കു നേതൃത്വം നല്‍കുന്ന കൊണ്ടൂര്‍ കേരള സംസ്ഥാന കോഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു വരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ 2017 ലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാര്‍ഡും 25 ലക്ഷം രൂപ സമ്മാനവും പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കരസ്ഥമാക്കുവാന്‍ സാമ്പത്തിക കാര്യ സമിതി ചെയര്‍മാന്‍ കൂടിയായ കൊണ്ടൂര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്.

മാര്‍ത്തോമാ സഭ കൗണ്‍സിലിലേക്കും തിരുവല്ല മാര്‍ത്തോമാ കോളേജ് ഗവേര്‍ണിംഗ് ബോര്‍ഡിലേക്കും മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇരവിപേരൂര്‍ സ്വദേശിയായ ജോര്ജ് മാമ്മന്‍ കൊണ്ടൂര്‍ അതിവിശാലമായ സുഹൃത് ബന്ധങ്ങളുടെ ഉടമ കൂടിയാണ്. ജൂലൈ 25നു കേരളത്തിലേക്ക് മടങ്ങിപ്പോകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എസ്. ചാക്കോ 201 262 5979, ജീമോന്‍ റാന്നി 407 718 4805, സന്തോഷ് ഏബ്രഹാം 215 605 6914,
ഷാജി രാമപുരം 972 261 4221.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top