Flash News

നൈനാന്‍ ഫിലിപ്പോസ് ഡാളസ്സില്‍ നിര്യാതനായി

June 19, 2018 , അനില്‍ മാത്യു ആശാരിയത്ത്

Untitledഡാളസ് (ടെക്സാസ്): മേല്‍‌പ്പാടം അത്തിമൂട്ടില്‍ പരേതരായ മാത്തന്‍ ഫിലിപ്പോസിന്റേയും മറിയാമ്മയുടേയും മകന്‍ നൈനാന്‍ ഫിലിപ്പോസ് (81) ജൂണ്‍ 16 ശനിയാഴ്ച ഡാളസ്സില്‍ നിര്യാതനായി. ഭാര്യ തങ്കമ്മ നൈനാന്‍ കോഴഞ്ചേരി എടത്തില്‍ വടക്കേതില്‍ കുടുംബാംഗമാണ്.

മക്കള്‍: മോന്‍സി, മിനി, റോയ്സ് (യു.എസ്.എ)

മരുമക്കള്‍: ജോണ്‍, വിജയന്‍, ഷീന (യു.എസ്.എ.)

കൊച്ചുമക്കള്‍: മോബിന്‍, ജോയല്‍, മെറിന്‍, റോഷന്‍, റോഹന്‍.

ജൂണ്‍ 22 വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 9 വരെ ഗാര്‍ലന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് പൊതുദര്‍ശനവും, ജൂണ്‍ 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ദേവാലയത്തില്‍ ആരംഭിക്കുന്ന സംസ്ക്കാരശുശ്രൂഷകള്‍ക്ക് ശേഷം സണ്ണിവെയ്‌ല്‍ ന്യൂഹോപ്പ് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ്സ് 469 348 5864

Church address: St. Gregorios Orthodox Church, 5130 Locust Grove Rd., Garland, TX 75043.

Funeral home address: New Hope Funeral Home, 500 U.S. 80, Sunnyvale, TX 75182.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top