Flash News

കേരളാ പ്രീമിയര്‍ ലീഗ് സ്‌പോര്‍ട്‌സ് ക്ലബ് ഉദ്ഘാടനം മേയര്‍ സജി ജോര്‍ജ് നിര്‍വഹിച്ചു

June 20, 2018 , എബി മക്കപ്പുഴ

KPL1ഡാളസ്: കേരളാ റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഭാഗമായ കേരളാ പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഡാളസില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ഐ.പി.എല്‍ മോഡലില്‍ ആദ്യമായി ഡാളസില്‍ ക്രിക്കറ്റ് മത്സരം നടത്തുന്ന സ്‌പോര്‍ട്‌സ് ക്ലബ് ആണ്‌ കേരളാ പ്രീമിയര്‍ ലീഗ് എന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

120-ല്‍പരം കളിക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു നടത്തുന്ന മത്സരത്തില്‍ പ്രധാനമായി അഞ്ചു ടീമുകളാണ് അണിചേരുന്നത്. കേരളാ പോലീസ്, കേരള കൊമ്പന്‍സ്, ട്രാവന്‍കൂര്‍ കിംഗ്സ്, മല്ലു ബ്രദേഴ്സ്, കേരളാ ചെവകേഴ്‌സ് എന്നി ടീമുകളുടെ സ്‌പോര്‍ട്‌സ് താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. വാശിയേറിയ മത്സങ്ങളുടെ ഫൈനല്‍ ജൂലൈ 15 നു നടക്കും.

ദിനേശ് പിള്ള, ബ്രയന്‍ തോമസ്, സ്റ്റാന്‍ലി ജോണ്‍, കിരണ്‍ ബേബി , രജിത് അറക്കല്‍ എന്നിവരാണ് കേരളാ പ്രീമിയര്‍ ലീഗിന്റെ സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗങ്ങള്‍.

IPL5IPL6 kpl4 kpl5 kpl6

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top