Flash News

ക്‌നാനായ കണ്‍വെന്‍ഷന് ഒരു തിലകക്കുറി ക്‌നാനായ ഐഡോള്‍

June 21, 2018 , ജോയിച്ചന്‍ പുതുക്കുളം

knanaya_idol_picഅറ്റ്‌ലാന്റ: ക്‌നാനായ കണ്‍വെന്‍ഷന് ഒരു തിലകക്കുറിയായി, ഈ വര്‍ഷം ക്‌നാനായ idol അരങ്ങേറുന്നു. ഇതുവരെ മറ്റ് സമുദായ പരിപാടികളിലോ അസോസിയേഷനുകളിലോ നടക്കാത്ത രീതിയില്‍ ന്യൂയോര്‍ക്കില്‍ നിന്നും വരുന്ന ലൈവ് ബാന്‍ഡോടുകൂടി തികച്ചും നൂതനമായ രീതിയില്‍ ആണ് ഈ പരിപാടി നടത്തുന്നത്.

14 വയസ്സില്‍ താഴെ, 15 ഉം അതിനു മുകളിലേക്കും,ഇങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു കൊണ്ടാണ് മത്സരങ്ങള്‍ നടത്തുന്നത് . 3 റൗണ്ടുകളില്‍ ആയിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. ഓരോ റൗണ്ട് കളിലെയും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നതാണ്. പരിചയസമ്പന്നരായ ഇംഗ്ലീഷ് മ്യൂസിക് വിദഗ്ധരുടെ നേതൃത്വത്തില്‍ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.

കണ്‍വെന്‍ഷന്‍ തുടങ്ങുന്നു വ്യാഴാഴ്ച വൈകുന്നേരം 7 30ന് ക്‌നാനായ idol ആരംഭിക്കുന്നതാണ് എന്ന്, പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജോണ്‍ കുസുമാലയം, ഷീന്‍സ് ആകശാല, സെറീന ജോസഫ്, എബി തച്ചേട്ട്, ബെന്നറ്റ് വടകര, സ്റ്റനി നിരപ്പതം എന്നിവര്‍ അറിയിച്ചു. ക്‌നാനായ മാമാങ്കത്തിന് ഏതാനും ദിവസങ്ങള്‍ കൂടി മാത്രം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top