Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

‘ശരദിന്തു മലര്‍ദീപ നാളം നീട്ടീ….’ അകാലത്തില്‍ പൊലിഞ്ഞുപോയ പ്രിയതമയുടെ ഓര്‍മ്മയ്ക്കായി വിവാഹ വാര്‍ഷിക ദിനത്തില്‍ ആ ഗാനം ബിജിപാല്‍ പങ്കു വെയ്ക്കുന്നു

June 22, 2018

bijipaകൊച്ചി: വിവാഹ വാര്‍ഷികദിനത്തില്‍ താനും ഭാര്യയും ചേര്‍ന്നാലപിച്ച ഗാനം പങ്കുവെച്ച് സംഗീത സംവിധായകന്‍ ബിജിപാല്‍. ഉള്‍ക്കടല്‍ എന്ന ചിത്രത്തിനായി പി ജയചന്ദ്രനും സല്‍മ ജോര്‍ജ്ജും ചേര്‍ന്നാലപിച്ച ‘ശരദിന്തു മലര്‍ദീപ നാളം നീട്ടി..!’ എന്ന ഗാനത്തിന്റെ അണ്‍കവര്‍ വേര്‍ഷനാണ് ബിജിപാല്‍ പങ്കുവെച്ചിരിക്കുന്നത്.

‘വിവാഹ വാര്‍ഷികം പ്രമാണിച്ച് ഞങ്ങളൊരു യുഗ്മഗാനം പാടി. ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടത്. വൈകിട്ട് ഇടാം,’ എന്നായിരുന്നു നേരത്തെ ബിജിബാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ശാന്തി മരിക്കുന്നതിന് മുന്‍പ് ഇരുവരും ചേര്‍ന്നാലപിച്ച ഗാനമാണിത്.

ശാന്തിയുടേയും ബിജിപാലിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങളുള്‍പ്പെടുത്തിക്കൊണ്ടാണ് കവര്‍ തയ്യാറാക്കിയിരിക്കുന്നത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ശാന്തി ബിജിബാലിന്റെ അപ്രതീക്ഷിത വിയോഗം. നൃത്താധ്യാപികയും നര്‍ത്തകിയുമായിരുന്നു ശാന്തി.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top