Flash News

ലോക കപ്പ് വാര്‍ത്തകള്‍

June 22, 2018

കൊളംബിയന്‍ താരത്തിന് ചുവപ്പ് കാര്‍ഡ്; രാജ്യത്തെ അപമാനിച്ചതിന് താരത്തെ വെടിവെച്ചുകൊല്ലണമെന്ന്

sanchezലോകകപ്പിലെ ആദ്യത്തെ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായ കൊളംബിയന്‍ താരത്തിന് വധഭീഷണി. കാര്‍ലോസ് സാഞ്ചസിന് നേരെയാണ് വധഭീഷണി ഉര്‍ന്നിരിക്കുന്നത്. രാജ്യത്തെ അപമാനിച്ച സാഞ്ചസിനെ വെടിവച്ച് കൊല്ലണമെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഓണ്‍ ഗോളിനാണ് എസ്‌കോബാര്‍ മരിച്ചതെങ്കില്‍ സാഞ്ചസിനെയും കൊലപ്പെടുത്തണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ആഹ്വാനം. ഈ സന്ദേശം ട്വീറ്ററിലൂടെയാണ് പ്രചരിക്കുന്നത്. ഇതിന് ഇതുവരെ 25000ല്‍ അധികം മറുപടികള്‍ വന്നതായി പൊലീസ് പറയുന്നു. ജപ്പാന്‍-കൊളംമ്പിയ മത്സരത്തില്‍ മൂന്നാം മിനിറ്റിലാണ് പെനാള്‍ല്‍റ്റി ബോക്‌സിനുളളില്‍ സാഞ്ചസ് ചുവപ്പ് കാര്‍ഡിന് ഇരയായത്.

ഓണ്‍ ഗോളിനാണ് എസ്‌കോബാര്‍ മരിച്ചതെങ്കില്‍ സാഞ്ചസിനെയും കൊലപ്പെടുത്തണമെന്നാണ് സോഷ്യല്‍ മീഡിയയിലെ ആഹ്വാനം. ഈ സന്ദേശം ട്വീറ്ററിലൂടെയാണ് പ്രചരിക്കുന്നത്. ഇതിന് ഇതുവരെ 25000ല്‍ അധികം മറുപടികള്‍ വന്നതായി പൊലീസ് പറയുന്നു. ജപ്പാന്‍-കൊളംമ്പിയ മത്സരത്തില്‍ മൂന്നാം മിനിറ്റിലാണ് പെനാള്‍ല്‍റ്റി ബോക്‌സിനുളളില്‍ സാഞ്ചസ് ചുവപ്പ് കാര്‍ഡിന് ഇരയായത്.

രാജ്യത്തിന് വേണ്ടി 80 കളികളില്‍ ജഴ്‌സിയണിഞ്ഞിട്ടുള്ള താരമാണ് കാര്‍ലോസ്. 1994ലെ ലോകകപ്പില്‍ അമേരിയ്ക്കക്കെതിരെ സെല്‍ഫ് ഗോളിന് കാരണമായതിന്റെ പേരില്‍ പ്രതിരോധ താരമായിരുന്ന ആന്ദ്രേ എസ്‌കോബാറിനെ മയക്കുമരുന്നുമാഫിയയും വാതുവെപ്പുകാരും കൊലപ്പെടുത്തിയിരുന്നു.

കണ്ണീരണിഞ്ഞ് മെസ്സിപ്പട

argentina-2ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഒരു ദുരന്തമായി നില്‍ക്കുകയായിരുന്നു അര്‍ജന്റീന പട. കളത്തിലും പുറത്തും നിസ്സഹായരായി രണ്ട് കാഴ്ചക്കാര്‍- ലയണല്‍ മെസ്സിയും ഡീഗോ മറഡോണയും. ലോകമെമ്പാടുമുള്ള ആരാധകര്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന അര്‍ജന്റീന ഇതല്ല. റഷ്യന്‍ മണ്ണില്‍ മെസ്സിപ്പട വീരേതിഹാസം രചിക്കുമെന്ന് പറഞ്ഞ അര്‍ജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു നിഷ്‌നിയിലെ സ്റ്റേഡിയത്തില്‍ ക്രൊയേഷ്യയുടെ തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ജയിച്ചുകയറിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ക്രൊയേഷ്യയുടെ മൂന്നു ഗോളുകള്‍.

ആന്റെ റെബിച്ച് (53), ലൂക്കാ മോഡ്രിച്ച് (80), ഇവാന്‍ റാക്കിട്ടിച്ച് (90+1) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോള്‍ നേടിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ളവര്‍ തീര്‍ത്തും നിറം മങ്ങിയതോടെ കടലാസിന്റെ കരുത്തിന്റെ നിഴല്‍ മാത്രമായിരുന്നു കളത്തിലെ അര്‍ജന്റീന. ഈ തോല്‍വിയോടെ അര്‍ജന്റീനയുടെ നോക്കൗട്ട് പ്രതീക്ഷകളിലും കരിനിഴല്‍ വീണു. അതേസമയം, ക്രൊയേഷ്യ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഈ ജയത്തോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ത്രിശങ്കുവിലായിരിക്കുകയാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് കളികളും ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു കഴിഞ്ഞു. നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത കളി. അതില്‍ അവര്‍ ജയിക്കുകയും ഐസ്ലന്‍ഡ് അടുത്ത രണ്ട് മത്സരങ്ങളും തോല്‍ക്കുകയോ സമനിലയിലാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രതീക്ഷയുള്ളൂ. ഇല്ലെങ്കില്‍ 2002നുശേഷം ഒരിക്കല്‍ക്കൂടി ഒന്നാം റൗണ്ടില്‍ തന്നെ തോറ്റു മടങ്ങേണ്ടിവരും അവര്‍ക്ക്.

പെറു പൊരുതി കീഴടങ്ങി; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

EMമുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ വിറപ്പിച്ച് ലാറ്റിനമേരിക്കന്‍ ടീമായി പെറു കീഴടങ്ങി. 34-ാം മിനുട്ടില്‍ കെയ്ലന്‍ എംബാപ്പെ നേടിയ ഗോളിന് ജയിച്ച് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

കെയിലന്‍ എംബാപ്പെയാണ് 34ാം മിനുട്ടില്‍ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്.  അത്ലറ്റിക്കോ മാഡ്രിഡ് മുന്നേറ്റനിര താരം അന്റോണിയോ ഗ്രീസ്മാന്‍ നല്‍കിയ ത്രൂബോള്‍ വലയിലാക്കാനുള്ള ചെല്‍സി താരം ഒലിവര്‍ ജിറൗഡിന്റെ ശ്രമം എംബാപ്പെയുടെ കാലിലെത്തുകയായിരുന്നു. ക്ലോസ് റേഞ്ചിലായിരുന്ന എംബാപ്പെയ്ക്ക് പിഴച്ചില്ല. ഇതോടെ, ഫ്രാന്‍സിന് വേണ്ടി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും 19 കാരനായ എംബാപ്പെയ്ക്കൊപ്പമായി.

അതേസമയം, ഫ്രാന്‍സിനെതിരെ പെറു മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് ആദ്യപകുതിയില്‍ കാഴ്ചവെച്ചത്. മത്സരത്തിലുടനീളം കളത്തില്‍ ആധിപത്യം പുലര്‍ത്താനെങ്കിലും ഫ്രഞ്ച് വലയില്‍ പന്തെത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണ് പെറുവിന് തിരിച്ചടിയായത്.

ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സ് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍, പെറു ഡെന്‍മാര്‍ക്കിനോട് തോറ്റിരുന്നു. അടുത്ത മത്സരത്തില്‍ തോറ്റാലും ഓസ്‌ട്രേലിയ പെറുവിനെ തോല്‍പിച്ചാലും ആറു പോയിന്റുള്ള ഫ്രാന്‍സിന് പ്രീക്വാര്‍ട്ടറിലെത്താം. അതേ സമയം ആദ്യ മത്സരത്തിലും പരാജയപ്പെട്ട പെറു ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പില്‍ അവര്‍ക്കിനി ഓസ്ട്രേലിയയുമായിട്ടാണ് മത്സരം.

ഡെന്‍മാര്‍ക്കിനെ സമനിലയില്‍ കുരുക്കി ഓസ്‌ട്രേലിയ; പ്രീക്വാര്‍ട്ടര്‍ സാധ്യതയ്ക്ക് മങ്ങല്‍

ddസമാര: വിഡിയോ അസിസ്റ്റന്റ് സിസ്റ്റം രക്ഷയ്‌ക്കെത്തിയ മല്‍സരത്തില്‍ ഓസ്‌ട്രേലിയ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ കുരുക്കി ഓസ്‌ട്രേലിയ പിടിച്ചു. ഏഴാം മിനിറ്റില്‍ത്തന്നെ ക്രിസ്റ്റ്യന്‍ എറിക്‌സനിലൂടെ ലീഡ് നേടിയ ഡെന്മാര്‍ക്കിനെ വിഎആറിന്റെ സഹായത്തോടെ ലഭിച്ച പെനല്‍റ്റിയില്‍നിന്ന് ഗോള്‍ നേടിയാണ് ഓസീസ് സമനിലയില്‍ കുരുക്കിയത്. പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മിലി ജെഡിനാക് ഈ ലോകകപ്പിലെ തന്റെ രണ്ടാമത്തെ ഗോള്‍ നേടി.

ആദ്യ മല്‍സരത്തില്‍ പെറുവിനെ തോല്‍പ്പിച്ച ഡെന്‍മാര്‍ക്ക് ഇതോടെ നാലു പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. അതേസമയം ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സിനോട് പൊരുതിത്തോറ്റ ഓസ്‌ട്രേലിയയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യതയ്ക്ക് മങ്ങലേറ്റു.

റൊണാള്‍ഡഡോയുടെ കളി കാണാന്‍ കാമുകിയും

RONALDO11മോസ്‌കോ: യൂറോപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ താരം രണ്ടാം മത്സരത്തില്‍ ഒരു ഗോള്‍ നേടി റഷ്യന്‍ മണ്ണില്‍ നാല് ഗോള്‍ സ്വന്തമാക്കി. എന്നാല്‍, ഇതിനെല്ലാം സാക്ഷിയായി കാമുകി ജോര്‍ജിന റോഡ്രിഗസ് ഗാലറിയില്‍ ഉണ്ടാകും.താരത്തിന്റെ ഏഴാം നമ്പര്‍ ജഴ്‌സിയണിഞ്ഞാണ് മോഡലായ ജോര്‍ജിന സ്റ്റേഡിയത്തില്‍ എത്തിയത്.

ഗ്യാലറിയിലിരുന്ന് വിരലിലെ മോതിരം ഉയര്‍ത്തിക്കാട്ടിയതോടെ ആരാധകര്‍ക്കിടയില്‍ ഒരു സംശയമുദിച്ചു. ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്നായി ആരാധകരുടെ പക്ഷം. മൊറോക്കോയുമായുള്ള മത്സരത്തിന് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ വിജയാശംസ നേര്‍ന്ന് ജോര്‍ജിന പോസ്റ്റിട്ടിരുന്നു. പക്ഷെ പിന്നാലെ മൊറോക്കോ ആരാധകര്‍ വെല്ലുവിളിയുമായെത്തി.

മൊറോക്കോയുമായുള്ള മത്സരം ചൂടുപിടിച്ച് നില്‍ക്കുമ്പൊഴാണ് ക്യാമറാ കണ്ണുകളില്‍ ജോര്‍ജിനയുടെ മുഖം തെളിഞ്ഞത്. രണ്ടു ദിവസങ്ങള്‍ക്കിപ്പുറം തന്റെ ബോയ്ഫ്രണ്ട് ആദ്യപകുതിയില്‍ തന്നെ പ്രതികാരം ചെയ്യുന്നത് ആഘോഷമാക്കിയാണ് ജോര്‍ജിനയുടെ മടക്കം ഏതായാലും ഭാര്യമാരും കാമുകിമാരുമൊക്കെയാണ് കളിക്കാരുടെ ശക്തിയെന്ന് ലോകകപ്പ് കാട്ടിത്തരുന്നു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top