Flash News

ഗാര്‍ലന്‍ഡ് സെന്‍റ്. തോമസ് ദേവാലയത്തില്‍ വി. തോമാശ്‌ളീഹായുടെ തിരുനാള്‍

June 22, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

GralandThirunalഗാര്‍ലന്‍ഡ് (ഡാലസ്) : ഗാര്‍ലന്‍ഡ് സെന്‍റ്. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനും ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍തോമാശ്‌ളീഹായുടെ തിരുനാളിനു ഇന്ന് (ജൂണ്‍ 22) കൊടിയേറ്റ്. തോമാശ്ലിഹയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മദിനം ആഗോള സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ സഭാദിനമായി ആചരിക്കുന്ന ജൂലൈ 3 നു ദുക്‌റാന തിരുനാളോടെ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

ഫൊറോനാ വികാരി. ഫാ. ജോഷി എളമ്പാശ്ശേരില്‍ കൈക്കാരന്മാരായ മഞ്ജിത് കൈനിക്കര, ജോസഫ് വലിയവീട്, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫൊറോനായിലെ നാലു കുടുംബ യൂണിറ്റുകളാണ് ഈ വര്‍ഷം തിരുനാള്‍ പ്രസുദേന്തിമാരാവുന്നത്.

ജൂണ്‍ 22 നു വെള്ളിയാഴ്ച വൈകുന്നേരം 5:30 നു ദിവ്യ കാരുണ്യ ആരാധനയും തുടര്‍ന്നു 6:15 നു ഫാ. ജോഷി എളമ്പാശ്ശേരില്‍ തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും ആരാധനയും നൊവേനയും ലദ്ദേഞ്ഞും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. മാര്‍ ജോസഫ് അരുമച്ചാടത്ത് (ഭദ്രാവതി രൂപത), മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ (തക്കല രൂപത) എന്നിവര്‍ നിരുനാളില്‍ പങ്കെടുക്കുവാന്‍ ഇന്ത്യയില്‍ നിന്നെത്തിചേരും. ചിക്കാഗോ രൂപതയില്‍ നിന്ന് ഈ വര്‍ഷം തിരുപട്ടം സ്വീകരിച്ച നവവൈദികരായ ഫാ. കെവിന്‍ മുണ്ടക്കല്‍ , ഫാ. രാജീവ് വലിയവീട്ടില്‍ ഉള്‍പ്പെടെ നിരവധി വൈദികരും തിരുനാള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും.

കലാപരിപാടികളുടെ ഭാഗമായി ജൂലൈ 29, 30 ദിവങ്ങളില്‍ ഗാനമേള, സെന്റ് തോമസ് നൈറ്റ് സ്‌റ്റേജ് ഷോ തുടങ്ങിയവ ഇടവക കലാകാരമാരുടെ നേതൃത്വത്തില്‍ അരങ്ങേറും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top