Flash News

സാം എബ്രഹാം കൊലക്കേസ്; ഓസ്‌ട്രേലിയന്‍ കോടതിയില്‍ ശിക്ഷാവിധി കേട്ട സോഫിയുടെ കാമുകന്‍ ചിരിച്ചു; സോഫി പൊട്ടിക്കരഞ്ഞു

June 22, 2018

SAMമൂന്നു വര്‍ഷമായി തുടര്‍ന്ന വിചാരണ നടപടികള്‍ക്കൊടുവില്‍ സാം എബ്രഹാം വധക്കേസില്‍ ഓസ്‌ട്രേലിയിലെ വിക്ടോറിയന്‍ കോടതി വിധി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രതികളായ സോഫിയയ്ക്കും കാമുകന്‍ അരുണിനും വിക്ടോറിയന്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. അരുണിന് 27 വര്‍ഷവും സോഫിയക്ക് 22 വര്‍ഷവുമാണ് തടവ് ശിക്ഷ.

കഴിഞ്ഞ 672 ദിവസമായി ജയിലില്‍ കിടക്കുന്ന പ്രതികള്‍ വിധി കേള്‍ക്കാനായി രാവിലെ 10.25 ഓടെയാണ് കോടതി മുറിയിലെത്തിയത്. മറ്റാരെയും നോക്കാതെ കോടതിയിലേക്കെത്തിയ സോഫിയ, ജഡ്ജി വിധി പറഞ്ഞ മുക്കാല്‍ മണിക്കൂര്‍ നേരവും നിശ്ചലയായിരിക്കുകയായിരുന്നു. എന്നാല്‍ അരുണ്‍ കമലാസനന്‍ കോടതി മുറിയിലെത്തിയപ്പോള്‍ തന്നെ അവിടെ എത്തിയ മറ്റെല്ലാവരെയും നോക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മുക്കാല്‍ മണിക്കൂര്‍ നീണ്ട വിധി പ്രസ്താവം വായിച്ച ശേഷം അരുണിന്റെ ശിക്ഷയാണ് ആദ്യം പ്രസ്താവിച്ചത്. വിധി കേട്ട് വികാരമൊന്നുമില്ലാതെ അരുണ്‍ ഇരുന്നപ്പോള്‍ പൊട്ടി കരഞ്ഞുകൊണ്ടാണ് സോഫിയ ശിക്ഷാവിധി കേട്ടത്. സോഫിയക്ക് 18 വര്‍ഷവും അരുണിന് 23 വര്‍ഷം കഴിയാതെ പരോള്‍ ലഭിക്കില്ല.

ഇതിനു സമാനമായ മറ്റൊരു കേസ് താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നു പറഞ്ഞ ജസ്റ്റിസ് കോഗ്ലാന്‍ ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് അരുണിന്റെ അച്ഛനമ്മമാരും ഭാര്യയും കോടതിക്ക് കത്തെഴുത്തിയിരുന്നുവെന്നും ശിക്ഷ കേരളത്തിലുള്ള ഭാര്യയെയും മകനെയും പ്രായമായ അച്ഛനമ്മമാരെയുമായിരിക്കും ഏറ്റവുമധികം ബാധിക്കുകയെന്നും പറഞ്ഞു.അരുണിന്റെ കുഞ്ഞ് വളരുന്ന സമയത്ത് അരുണ്‍ അടുത്തുണ്ടാകില്ല. പ്രായമായ അച്ഛനമ്മമാരുടെ അവസാന കാലത്തും അവര്‍ക്കൊപ്പം ഉണ്ടാകാന്‍ അരുണിന് കഴിയില്ല. അരുണിന്റെ തന്നെ നടപടികളാണ് ഇതിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു. കുറ്റകൃത്യത്തില്‍ സോഫിയയ്ക്ക് പശ്ചാത്താപമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സോഫിയയുടെ ഒമ്പത് വയസ്സായ മകന്‍ ഇപ്പോള്‍ സഹോദരിക്കൊപ്പം മെല്‍ബണിലാണുള്ളത്. സാമിന്റെ മാതാപിതാക്കള്‍ കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെടുന്നതില്‍ സോഫിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു എങ്കിലും അതില്‍ വ്യക്തമായ അഭിപ്രായം ഒന്നും പറയാതെയാണ് സോഫിയയുടെ ശിക്ഷ ജസ്റ്റിസ് കോഗ്ലാന്‍ വിധിച്ചത്.

sam-abraham-murder22016 ഒക്ടോബറിലായിരുന്നു മെല്‍ബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാല്‍ തന്റെ കാമുകന്‍ അരുണ്‍ കമലാസനൊപ്പം ജീവിക്കാന്‍ ഇരുവരും ചേര്‍ന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോണ്‍ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്‌ട്രേലിയന്‍ പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

സാമും സോഫിയയും തമ്മില്‍ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവില്‍ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയില്‍ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്നോപാർക്കില്‍ ജോലി നേടി. പിന്നീട് സാം ഒമാന്‍, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി. ഓസ്ട്രേലിയന്‍ കമ്പനിയില്‍ ജോലിക്കുള്ള ടെസ്റ്റില്‍ പാസായ സോഫിയ 2012ല്‍ അവിടേക്ക് പോയി. സഹോദരിക്കും ഭര്‍ത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായില്‍ നല്ല ജോലിയില്‍ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാല്‍ സോഫിയക്ക് ആസ്ട്രേലിയയിലായിരുന്നു താല്‍പര്യം. ഇതിനെ തുടര്‍ന്ന് 2013ല്‍ സാം ആസ്ട്രേലിയയിലെത്തി ഒരു കമ്പനിയില്‍ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ ആഴ്ചയില്‍ മൂന്നുദിവസം പോയാല്‍ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുണ്‍.

16990ed3128041be24eeaf4a85ad1440സാമിനെ കൊലപ്പെടുത്താന്‍ വേണ്ടി പ്രതികള്‍ ദീർഘനാളത്തെ തയ്യാറെടുപ്പു നടത്തിയിരുന്നു. വിവാഹനാളുകളില്‍ സാം ദുബായിലായിരുന്നു ജോലി ചെയ്തിരുന്നത്. ഓസ്ട്രേലിയയിലേക്ക് ആദ്യം കുടിയേറിയതു സോഫിയാണ്. പിന്നീട് സോഫിയുടെ തന്നെ ബന്ധുക്കളുടെ സഹായത്താലാണ് സാം ഓസ്ട്രേലിയയില്‍ ജോലിക്ക് കയറിയത്. ഇതിനിടെയില്‍ കാമുകനായ അരുണിനെ ഇവിടെയെത്തിച്ചതിലും സോഫിക്ക് പങ്കുണ്ടായിരുന്നു. അരുണ്‍ ഓസ്ട്രേലിയയില്‍ എത്തി ജോലിക്ക് കയറിയതിന് പിന്നാലെ അരുണിന്റെ ഭാര്യയും കുഞ്ഞും ഓസ്ട്രേലിയയില്‍ എത്തിയിരുന്നു. പിന്നീട് അരുണ്‍ ഭാര്യയെയും കുഞ്ഞിനെയും നാട്ടിലേക്ക് തിരിച്ചയച്ചു. ഏകദേശം ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പ് കൊലപാതകത്തിനു പിന്നിലുണ്ട്. രഹസ്യം പുറത്തറിയാന്‍ വീണ്ടും പത്തുമാസം വൈകി. സാം മരിച്ചു പത്തു മാസത്തിനു ശേഷം പ്രതികള്‍ക്കെതിരെ കുറ്റം തെളിയാന്‍ കാരണം ഇവരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നതായിരുന്നു.

സോഫിയുമൊത്ത് ജിവിക്കുന്നതിന് വേണ്ടി സാമിനെ വകവരുത്താന്‍ അരുണ്‍ പലവട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തില്‍ സാമിന് കഴുത്തിനും കൈകള്‍ക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസില്‍ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായകമായി. സാമിന്റെ സംസ്‌കാരം കഴിഞ്ഞു നാട്ടില്‍ നിന്ന് മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉള്‍പ്പെടെ പലരും നിരീക്ഷിക്കാന്‍ തുടങ്ങി. ഭര്‍ത്താവ് മരിച്ചു ദിവസങ്ങള്‍ കഴിയും മുന്‍പേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയില്‍ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോണ്‍ സംഭാഷണമെത്തിയത്. ഈ അജ്ഞാത യുവതി അരുണിന്റെ ഭാര്യയായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും പദ്ധതി അതോടെ തകരുകയായിരുന്നു. ഇതാണ് കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.

sam-abraham-sofia-arun

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top