Flash News

പി.വി. അബ്ദുല്‍ വഹാബ് എം പിക്ക് ന്യൂജേഴ്സിയില്‍ സ്വീകരണം നല്‍കി

June 22, 2018 , ഹമീദ് അലി

PVA Wahab MBസ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ രാജ്യസഭ അംഗവും പ്രമുഖ പ്രവാസി വ്യവസായിയുമായ പി.വി. അബ്ദുല്‍ വഹാബ് എം.പി.ക്ക് ന്യൂജഴ്സിയില്‍ സ്വീകരണം നല്‍കി. ന്യൂജേഴ്സിയില്‍ ഹനീഫ് എരിഞ്ഞക്കലിന്റെ വസതിയില്‍ നടത്തിയ സ്വീകരണ യോഗത്തില്‍ ‘നന്മ’യുടെ ഉപഹാരം പ്രസിഡന്റ് യു.എ. നസീര്‍ കൈമാറി. ‘നന്മ’ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ സമദ് പൊന്നേരി, ജനറല്‍ സെക്രട്ടറി മെഹബൂബ് കിഴക്കേപുര, ഹനീഫ് എരഞ്ഞിക്കല്‍, അന്‍സാര്‍ കാസിം, മുസ്തഫ കമാല്‍, വിജയകുമാർ (ഷിക്കാഗോ), ദിലീപ് രാഹുലന്‍, നൂറുദ്ദീന്‍ ബാബു, ഷംസു കൊണ്ടോട്ടി, ഇഖ്ബാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അബ്ദുല്‍ വഹാബ് എം പി നേതൃത്വം നല്‍കുന്ന വിവിധ കേന്ദ്ര പദ്ധതികള്‍ അദ്ദേഹം സദസ്സിനു പരിചയപ്പെടുത്തി. അതില്‍ വിദ്യഭ്യാസപരമായി പുരോഗമിച്ച നമ്മുടെ സമൂഹത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പു വരുത്തുന്ന പദ്ധതികളില്‍ നന്മയുടെ പങ്കാളിത്തം സ്വാഗതം ചെയ്തു. ‘നന്മ’ക്കും അതിന്റെ കര്‍മ്മ പരിപാടികള്‍ക്കും പിന്തുണയും സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top