പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന മൈ സ്റ്റോറി എന്ന പുതിയ ചിത്രത്തിലെ മൂന്നാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘മിഴിമിഴിയിടയണ നേരം ഉടലുടലറിയണ നേരം പ്രണയമിതൊരുകടലായി’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
ഷാന്‍ റഹ്മാന് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും ഹരിചരണും ചേര്‍ന്നാണ്. ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. പൃഥിയുടെയും പാര്‍വതിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയമാണ് പാട്ടില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
നവാഗതയായ റോഷ്ണി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് ഫെയ്സ്ബുക്കിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ ഡിസ്ലൈക്കുകളുടെ പൂരമായിരുന്നു. രാജ്യാന്താര ചലച്ചിത്ര മേളയ്ക്കിടയിലെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതാണ് ആരാധകരെ പ്രകോപ്പിച്ചത്. രണ്ടാമത്തെ ഗാനത്തിനും ഡിസ്ലൈക്കുകള് കുറവായിരുന്നില്ല.

Leave a Reply