Flash News

ലോക കപ്പ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

June 23, 2018

logo-2018-FIFA-World-Cup-Russia-banner-1650x580

അര്‍ജന്റീന ആരാധകരെ ആശങ്കയിലാക്കി ഐസ്‌ലന്‍ഡിനെതിരായ മല്‍സരത്തില്‍ നൈജീരിയയ്ക്ക് തകര്‍പ്പന്‍ ജയം

nigeria-1വോള്‍ഗോഗ്രാഡ്: ഐസ്‌ലന്‍ഡിനെതിരായ മല്‍സരത്തില്‍ നൈജീരിയയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് നൈജീരിയ ഐസ്‌ലന്‍ഡിനെ പരാജയപ്പെടുത്തിയത്. ലെസ്റ്റര്‍ സിറ്റി താരമായ അഹമ്മദ് മൂസയുടെ ഇരട്ടഗോളുകളാണ് നൈജീരിയയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു പോയിന്റുമായി നൈജീരിയ രണ്ടാമതെത്തി. ഒരു പോയിന്റു മാത്രമുള്ള ഐസ്‌ലന്‍ഡിന്റെ നില പരുങ്ങലിലുമായി.

49, 75 മിനിറ്റുകളിലായിരുന്നു മൂസയുടെ ഗോളുകള്‍. വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിന്റെ സഹായത്തോടെ ലഭിച്ച പെനല്‍റ്റി ഐസ്‌ലന്‍ഡ് പുറത്തേക്കടിച്ചു കളയുന്നതും മല്‍സരത്തില്‍ കണ്ടു.

അതേസമയം, ഈ മല്‍സരഫലം ഉറ്റുനോക്കിയിരുന്ന അര്‍ജന്റീന നൈജീരിയയുടെ ജയത്തോടെ ത്രിശങ്കുവിലായി. ഐസ്‌ലന്‍ഡ് തോറ്റത് അനുഗ്രഹമായി കരുതുമ്പോഴും നൈജീരിയ പുറത്തെടുത്ത പ്രകടനമാണ് അര്‍ജന്റീനയെ ആശങ്കപ്പെടുത്തുന്നത്. അടുത്ത മല്‍സരത്തില്‍ നൈജീരിയയുമായാണ അര്‍ജന്റീന ഏറ്റുമുട്ടേണ്ടത്. തോല്‍പ്പിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റില്‍ പ്രതീക്ഷയ്ക്ക് വകയുള്ളൂ.

ബ്രസീലിനൊപ്പം റഷ്യന്‍ ലോകകപ്പ് മൈതാനിയില്‍ മലയാളി പെണ്‍ക്കുട്ടിയും

ലോൂപോലഗോ111ലോകകപ്പില്‍ ബ്രസീല്‍ ഇന്ന് കോസ്റ്ററിക്കയെ നേരിടുമ്പോള്‍ ബോള്‍ കാരിയറായി എത്തുന്നത് മലയാളി പെണ്‍കുട്ടി. ഏഴാം ക്ലാസുകാരി നഥാനിയ ജോണിനാണ് നെയ്മറിനൊപ്പം പന്തുമായി സെയിന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മൈതാനത്തിറങ്ങാന്‍ അവസരം ലഭിച്ചത്. നെയ്മറിനും കുട്ടിഞ്ഞോയ്ക്കും മുന്നേ നടന്ന് പന്തുമെടുത്താണ് ഇന്ന് മലയാളി പെണ്‍കുട്ടി നഥാനിയ കളത്തിലിറങ്ങുന്നത്. ഇന്ത്യയില്‍ നിന്നും ലോകകപ്പ് മല്‍സരങ്ങള്‍ക്ക് ഒഫിഷ്യല്‍ മാച്ച് ബോള്‍ കാരിയറായി ഫിഫ തെരെഞ്ഞെടുത്ത രണ്ടുപേരില്‍ ഒരാളാണ് നഥാനിയ ജോണ്‍.

ഫുട്‌ബോള്‍ താരം കൂടിയാ നഥാനിയക്ക് 1600ല്‍ അധികം അപേക്ഷകരില്‍ നിന്നാണ് ബോള്‍ കാരിയറാകാന്‍ അവസരം ലഭിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള റിഷി തേജും നഥാനിയക്കൊപ്പം റഷ്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തിരഞ്ഞെടുത്തത്.

ആന്ധ്രാപ്രദേശ് മദനപ്പള്ളി ഋഷിവാല ബോര്‍ഡിങ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ നഥാനിയ പത്തനംതിട്ട തിരുവല്ല കണ്ടത്തില്‍ കുടംബാംഗമാണ്.

സെര്‍ബിയയെ മലര്‍ത്തിയടിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്; പോയിന്റ് നിലയില്‍ സ്വിസ് ബ്രസീലിനൊപ്പമെത്തി

switzerlamdലിനിന്‍ഗ്രാഡ്: ജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ച സെര്‍ബിയക്കയായി സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുക്കിയത് ഒട്ടും പ്രതീക്ഷിക്കാത്ത ആന്റി ക്ലൈമാക്‌സ്. രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് അവര്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

അഞ്ചാം മിനിറ്റില്‍ അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ അലക്‌സാണ്ടര്‍ മിത്രോവിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിനുവേണ്ടി വല ചലിപ്പിച്ചത്. ഡുസ്‌കോ ടോസിച്ച് തൊടുത്ത ഒരു കൃത്യതയാര്‍ന്ന ക്രോസിന് ചാടി തലവയ്ക്കുകയായിരുന്നു മിത്രോവിച്ച്. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഗോളാണിത്.

ഇതോടെ ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നാലു പോയിന്റുമായി ബ്രസീലിനൊപ്പം എത്തിയിയിരിക്കുകയാണ്. മൂന്ന് പോയിന്റുള്ള സെര്‍ബിയ മൂന്നാമതാണ്. ഗ്രൂപ്പില്‍ നിന്ന് കോസ്റ്ററീക്ക മാത്രമാണ് പുറത്തുപോയത്.

രണ്ടാം പകുതിയില്‍ ഷാക്കയാണ് സകലരെയും ഞെട്ടിച്ച ഒരു അപ്രതീക്ഷിത ബുള്ളറ്റ് ഷോട്ടിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒപ്പമെത്തിച്ചത്. മത്സരം സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ഷാക്കിരിയുടെ ഞെട്ടിക്കുന്ന സോളോ ഗോള്‍. അമ്പത്തിരണ്ടാം മിനിറ്റിലായിരുന്നു ഗോള്‍.

വിജയഗോള്‍ വലയിലാക്കിയതിന്റെ ആഘോഷം ജഴ്‌സിയണിഞ്ഞ കൊണ്ടാടിയ ഷാക്കിരിക്ക് മഞ്ഞ കാര്‍ഡ് കാണിക്കാന്‍ മറന്നില്ല റഫറി. ഈ ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം പിന്നില്‍ നിന്ന ശേഷം ഗോള്‍ തിരിച്ചടിച്ച് വിജയിക്കുന്നത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top