
ജില്ലയിലെ ഹയര്‍ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ച് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: ജില്ലയിലെ ഹയര്‍ സെക്കന്ററി സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചില്‍ പോലീസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയോടുള്ള വിദ്യഭ്യാസ വിവേചനം അവസാനിപ്പിക്കുക, പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് ഗേറ്റില്‍ പോലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തി വീശി. ജില്ലാ സെക്രട്ടറി ഫയാസ് ഹബീബ്, ആസിഫലി, അലി സാകിന്, ഫഹീം കോട്ടക്കല്‍, ഹാനി കടുങ്ങൂത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.

ജില്ലയിലെ ഹയര്‍ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ചിനിടെ പ്രവര്‍ത്തകനെ പോലീസ് മർദിക്കുന്നു
മാര്‍ച്ച് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുജീബ് പാലക്കാട്, ജില്ലാ സെക്രട്ടറി സാബിഖ് വെട്ടം, ബാസിത് താനൂര്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, സംസ്ഥാന സെക്രട്ടറി മുജീബ് പാലക്കാട്, ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി, സെക്രട്ടറിമാരായ സാബിഖ് വെട്ടം, ബാസിത് താനൂര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
പ്ലസ് വണ്‍ സീറ്റ് : വിദ്യാഭ്യാസ മന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് നിര്‍ത്തണം : ശംസീര്‍ ഇബ്രാഹിം

ജില്ലയിലെ ഹയര്‍ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ച്
മലപ്പുറം : ജില്ലയിലെ ഹയര്‍ സെക്കന്ററി സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ജനങ്ങളെ കബളിപ്പിക്കല്‍ നിര്‍ത്തണമെന്നും മന്ത്രി സത്യം തുറന്ന് പറയണമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി മലപ്പുറം ജില്ലയിലേക്ക് പുതിയ പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ഹയര്‍ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറി മാറി വരുന്ന എല്‍.ഡി.എഫ് – യു.ഡി.എഫ് സര്‍ക്കാരുകള്‍ നിരന്തരം ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും, മുസ്ലിം ലീഗ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് നാടകമാണെന്നും അവരും ഈ വിഷയത്തില്‍ കുറ്റക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി അധ്യക്ഷത വഹിച്ചു.

ജില്ലയിലെ ഹയര്‍ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ച്

Leave a Reply