പി.ടി.എ. മീറ്റിംഗിന് രക്ഷകര്‍ത്താക്കള്‍ നിര്‍ബ്ബന്ധമായും വരണമെന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ എല്ലാ കുട്ടികളും ‘യെസ്’ പറഞ്ഞപ്പോള്‍ ഒരു കുട്ടി മാത്രം നിശബ്ദയായിരുന്നതിന്റെ കാരണം തിരക്കിയ ടീച്ചറോട് ആ കുട്ടി പറഞ്ഞു…. “അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് ഞാൻ സ്നേഹിക്കുന്ന എന്റെ രാജ്യത്തിന്റെ പ്രസിഡന്റ് വന്നാൽ മതിയോ?” എന്ന്.
ഇനി വരുന്ന പി ടി എ മീറ്റിങ്ങിന് എത്താൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റിന് ഒരു കത്ത് എഴുതി തരുവാൻ അവൾ ടീച്ചറോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്ന വ്യക്തി ഒരു സാധാരണക്കാരൻ അല്ലെന്നും,തിരക്കുള്ള വ്യക്തിയായത് കൊണ്ട് അദ്ദേഹം ഒരിക്കലും വരില്ലെന്നും ടീച്ചർ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻശ്രമിച്ചു. അവസാനം നിഷ്കളങ്കമായ ആ ആഗ്രഹത്തിന് മുന്നില്‍ തോറ്റ്കൊണ്ട് ടീച്ചർ പ്രസിഡന്റിന് ആ കത്തയച്ചു.
പ്രസിഡന്റിന്റെ ഓഫീസിലെ ചവറ്റു കൊട്ടയിൽ മാത്രമായിരിക്കും ആ കത്തിന്റെ സ്ഥാനം എന്ന് ആ ടീച്ചർക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ, PTA മീറ്റിംഗ് ദിനത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് അന്ന് ആ കുട്ടിയുടെ രക്ഷകർത്താവായി ആ രാജ്യത്തിന്റെ പ്രഥമ പൗരൻ എത്തി!!! ഒരു അച്ഛനായി… അത് മറ്റാരുമായിരുന്നില്ല, തുർക്കിയുടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ആയിരുന്നു !!!

Leave a Reply