Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

മാമ്പഴ ലഡു

June 23, 2018

354355ആവശ്യമുള്ള സാധനങ്ങള്‍ :

• മാമ്പഴം – അര കിലോ (ഒട്ടും പുളിയില്ലാത്ത നല്ല പഴുത്ത മാമ്പഴം)
• നാളികേരം ചിരകിയത് – ഒരു നാളികേരത്തിന്റെ
• പഞ്ചസാരപൊടിച്ചത് – 8 ടേബിള്‍സ്പൂണ്‍
• കണ്ടന്‍സ്ഡ് മില്‍ക്ക് അഥവാ നല്ലവണ്ണം കുറുക്കിയ പാല്‍ 5 ടേബിള്‍സ്പൂണ്‍
• ഏലക്കായ പൊടിച്ചത് -അര ടീസ്പൂണ്‍
• അണ്ടിപ്പരിപ്പ്, മുന്തിരി
• നെയ്യ് ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

മാമ്പഴം നല്ലവണ്ണം അരച്ചു വെയ്ക്കുക. നോണ്‍സ്റ്റിക്ക് പാത്രം ചൂടാകുമ്പോള്‍ ചിരകിയ നാളികേരം ഇട്ട് പച്ചമണം മാറും വരെ വഴറ്റുക. (നിറം മാറരുത്). ചൂടാറിയ ശേഷം മിക്‌സിയില്‍ ചെറുതായൊന്ന് പൊടിച്ചെടുക്കുക. ഇതും മാമ്പഴ പള്‍പ്പും ഒരു പാനിലേക്ക് മാറ്റി നന്നായി ഇളക്കിക്കൊണ്ടിരിക്കുക.

പാനിന്റെ വശങ്ങളില്‍ നിന്നും വിട്ടുപോന്ന് തുടങ്ങുമ്പോള്‍ പഞ്ചസാര പൊടിച്ചത്, കുറുകി കട്ടിയായ പാല്‍, ഏലയ്ക്കാപൊടി ഇവ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. മാമ്പഴത്തിന്റെ മധുരത്തിനനുസരിച്ച് പഞ്ചസാരയുടെ അളവില്‍ മാറ്റം വരുത്താം.

ഇവ നല്ല കട്ടിയായി വരുമ്പോള്‍ വാങ്ങിവയ്ക്കുക. ചൂടാറുന്നതിനനുസരിച്ച് കൈയില്‍ നെയ്യു പുരട്ടി കുറേശ്ശെ എടുത്ത് ഉരുളകളാക്കുക. അതില്‍ അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വച്ച് അലങ്കരിക്കാം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top