Flash News

അഭിഷേകാഗ്‌നി ധ്യാനം ഡാലസില്‍ ജൂലൈ 6, 7, 8 തീയതികളില്‍

June 24, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Abhshegagni retreat Dallasഗാര്‍ലാന്‍ഡ് (ഡാലസ്): അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്ഥാപക ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നടത്തുന്ന അഭിഷേകാഗ്‌നി ധ്യാനം ജൂലൈ 6, 7, 8 (വെള്ളി ഞായര്‍) തീയതികളില്‍ ഡാളസ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും. പ്രശസ്ത ധ്യാന ഗുരു ഫാ. സാജു ഇലഞ്ഞിയിലും ധ്യാനശുശ്രൂഷയില്‍ പങ്കെടുക്കും.

വിശ്വാസികളേവരേയും ധ്യാനത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഫൊറോന വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മന്‍ജിത് കൈനിക്കര : 972 679 8555, മോന്‍സി വലിയവീട് 214 562 6399 .

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top