Flash News
കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മുംബൈയിലേക്ക് തിരിച്ചുപോയ തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം   ****    രാത്രി നിയന്ത്രണം ലംഘിക്കാന്‍ മലകയറിയ ശശികല അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍   ****    മീ ടൂ ഏഷ്യാനെറ്റിലും; മുന്‍ മാധ്യമപ്രവര്‍ത്തക തന്റെ ദുരനുഭവം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍   ****    പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി   ****    മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി   ****   

ചിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

June 24, 2018 , ജിമ്മി കണിയാലി

Newsimg1_85204578ചിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബാസ്കറ്റ് ബോള്‍ 2018 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കമ്മിറ്റി കണ്‍വീനര്‍ അച്ചന്‍കുഞ്ഞു മാത്യു എന്നിവര്‍ അറിയിച്ചു. ഹൈസ്കൂള്‍ വിഭാഗത്തിനും കോളേജ് & അപ് വിഭാഗത്തിനുമായി എല്ലാ വര്‍ഷവും നടത്തുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 30 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ മൌണ്ട് പ്രോസ്‌പെക്ടിലെ റേക് പ്ലെക്‌സ് മൗണ്ട് പ്രോസ്‌പെക്ട് പാര്‍ക്ക് ഡിസ്ട്രിക്ടില്‍ ( Rec Plex Mount Prospect Park Ditsrict, 420 W Dempster St, Mount Prospect, IL – 60056) വെച്ച് നടത്തപ്പെടുന്നു. ബാസ്കറ്റ് ബോള്‍ കമ്മിറ്റി അംഗങ്ങളായി അച്ചന്‍കുഞ്ഞു മാത്യു (കോഓര്‍ഡിനേറ്റര്‍) 847 912 2578, ജോണ്‍സന്‍ കണ്ണൂക്കാടന്‍ 847 477 0564, എന്നിവരും യൂത്ത് കണ്‍വീനര്‍മാരായി ജോജോ ജോര്‍ജ്, ടോം സണ്ണി, അബി അലക്‌സാണ്ടര്‍, കാല്‍വിന്‍ കവലക്കല്‍ എന്നിവരുമാണ് മത്സരങ്ങളുടെയും രജിസ്‌ട്രേഷന്റേയും കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.

ഈ മത്സരങ്ങളുടെ ആകെ സമ്മാനത്തുക 1500 ഡോളര്‍ ആണ്. കോളേജ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് അഗസ്റ്റിന്‍ കരിംകുറ്റിയില്‍ സ്പോണ്‍സര്‍ ചെയ്ത ജേക്കബ് വര്‍ഗീസ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഏലി സൈമണ്‍ മുണ്ടപ്ലാക്കില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കുന്നതാണ്.

ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് വിനു മാമ്മൂട്ടില്‍ സ്പോണ്‍സര്‍ ചെയ്ത വിനു മാമ്മൂട്ടില്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഷിബു മുളയാനിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്നമ്മ ജോസഫ് മുളയാനിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന ടീമുകളിലുള്ളവര്‍ക്കെല്ലാം ടോം സണ്ണി സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിഗത ട്രോഫികളും സമ്മാനിക്കുന്നതായിരിക്കും.

സീനിയേഴ്സ് വിഭാഗത്തിന് വേണ്ടി ഒരു പ്രദര്‍ശന മത്സരവും നടത്തുന്നതായിരിക്കും. സീനിയേഴ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് മനോജ് അച്ചേട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന ചാക്കോ അച്ചേട്ട് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ജിതേഷ് ചുങ്കത്ത് സ്‌പോണ്‍സര്‍ ചെയ്യുന്ന സി എല്‍ ജോസഫ് ചുങ്കത്ത് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും. സീനിയേഴ്സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവരുടെ വ്യക്തിഗത ട്രോഫികള്‍ ജോണ്‍സന്‍ കണ്ണൂക്കാടനും രണ്ടാം സ്ഥാനം ലഭിക്കുന്നവരുടെ വ്യക്തിഗത ട്രോഫികള്‍ അച്ചന്‍കുഞ്ഞു മാത്യുവും സ്‌പോണ്‍സര്‍ ചെയ്യുന്നു.

പതിവുപോലെ ഈ വര്‍ഷവും ഈ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന ബാസ്കറ്റ് ബോള്‍ മത്സരങ്ങള്‍ സൗജന്യമായി കാണുവാനും ചിക്കാഗോയിലെ നല്ലവരായ എല്ലാ ആളുകളെയും ജൂണ്‍ 30 ശനിയാഴ്ച രാവിലെ 8 മണി മുതല്‍ തന്നെ മൗണ്ട് പ്രോസ്‌പെക്ട് പാര്‍ക്ക് ഡിസ്ട്രിക്ടിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മത്സരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫേസ്ബുക് പേജുകളില്‍ നിന്നും ലഭിക്കുന്നതാണ് https://www.facebook.com/chicagomalayalee

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top