Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

ശാന്തപുരം ഹജ്ജ് ക്യാമ്പ് എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും

June 24, 2018 , പി.കെ. ഹബീബ് ജഹാന്‍

hajjമലപ്പുറം: ശാന്തപുരം ഹജ്ജ് ക്യാമ്പ് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ജൂണ്‍ 27, ബുധനാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4.30 വരെ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഹജ്ജ്, ഉംറഃ കര്‍മങ്ങളും ചൈതന്യവും എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ ക്ലാസ്സെടുക്കും. കേരള ഹജ്ജ് ഗ്രൂപ്പ് സെക്രട്ടറി റഫീഖുറഹ്മാന്‍ മൂഴിക്കല്‍ ‘പുണ്യഭൂമിയിലൂടെ’ ദൃശ്യാനുഭവ പ്രസന്റേഷന്‍ നടത്തും. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ഡെപ്യൂട്ടി റെക്ടര്‍ ഇല്യാസ് മൗലവി ഹജ്ജുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിശദീകരണം നല്‍കും. സി.എച്ച്. ബഷീര്‍ ഖുര്‍ആന്‍ ക്ലാസ്സും സലീം മമ്പാട് സമാപന പ്രാര്‍ത്ഥനയും നിര്‍വഹിക്കും. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ ക്യാമ്പ് അധ്യക്ഷനായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9745167609, 0483 2735127 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ക്യാമ്പ് https://www.facebook.com/jihmalappuram/ എന്ന ലിങ്കില്‍ തത്സമയം കാണാവുന്നതുമാണ്.

WhatsApp Image 2018-06-17 at 8.34.03 PM

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top