Flash News

അമര്‍‌നാഥ് തീര്‍ത്ഥയാത്ര; കശ്മീര്‍ താഴ്‌വരയില്‍ അതിസുരക്ഷയൊരുക്കി ഇന്ത്യന്‍ സൈന്യവും ദേശീയ സുരക്ഷാ സേനയും

June 24, 2018

KASHMIRശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥയാത്ര ആരംഭിക്കാനിരിക്കെ താഴ്വരയില്‍ വീണ്ടും ഭീകരാക്രമണം. ലഷ്‌കറെ തയിബയുടെ ഡിവിഷനല്‍ കമാന്‍ഡര്‍ ഷക്കൂര്‍ അഹമ്മദ് ദര്‍ ഉള്‍പ്പെടെ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍ പാക്കിസ്ഥാന്‍ സ്വദേശിയായ ഹൈദറാണ്. ഒരാഴ്ചയ്ത്തിടെ ഇതു മൂന്നാം തവണയാണ് ജമ്മു-ശ്രീനഗര്‍ ഹൈവേയോടു ചേര്‍ന്നു ഭീകരാക്രമണം നടക്കുന്നത്.

ജൂണ്‍ 28നാണ് അമര്‍നാഥ് യാത്ര തുടങ്ങുക. അതിനു മുന്‍പേ ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സൈന്യം കനത്ത സുരക്ഷാ പരിശോധനയാണ് നടത്തുന്നത്. അതിനിടെ നിര്‍ദേശങ്ങള്‍ കാത്ത് 250ലേറെ ഭീകരരാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. ഇത്ര തന്നെ ഭീകരര്‍ നിലവില്‍ കശ്മീരില്‍ സജീവമായുണ്ട്. താഴ്വരയിലേക്കു നുഴഞ്ഞു കയറാനുള്ള ‘ആജ്ഞ’ കാത്ത് നിയന്ത്രണ രേഖയിലാണ് ഭീകരര്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഏകദേശം 250-275 ഭീകരര്‍ കശ്മീരില്‍ സജീവമാണ്. നിയന്ത്രണ രേഖയോടു ചേര്‍ന്ന് 25-30 പേരടങ്ങിയ സംഘങ്ങളായും ഭീകരര്‍ കാത്തുനില്‍ക്കുന്നു’- ജനറല്‍-ഓഫിസര്‍ കമാന്‍ഡിങ് ലഫ്. ജനറല്‍ എ.കെ.ഭട്ട് പറഞ്ഞു. വടക്കന്‍ കശ്മീരിലെ സ്ഥിതി തെക്കന്‍ കശ്മീരിനെ അപേക്ഷിച്ച് സുരക്ഷിതമാണെന്നും ഭട്ട് പറഞ്ഞു.

ദേശീയ സുരക്ഷാസേനയിലെ അംഗങ്ങളെ പൊലീസിനൊപ്പം ശ്രീനഗറില്‍ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുല്‍ഗാമില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിനു പിന്നാലെ ഒരു ഭീകരന്‍ സൈന്യത്തിനു മുന്‍പാകെ കീഴടങ്ങി. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഛേദര്‍ ബന്‍ ഭാഗത്തു പൊലീസും സൈന്യവും നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംശയാസ്പദമായ വീട് വളഞ്ഞപ്പോഴായിരുന്നു സംഭവം. രണ്ടു പേര്‍ സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. അടുത്തിടെ ഇവര്‍ക്കൊപ്പം ചേര്‍ന്നയാളാണു കീഴടങ്ങിയത്.

തെക്കന്‍ കശ്മീരിലെ ഒട്ടേറെ സ്റ്റേഷനുകളില്‍ അഹമ്മദ് ദറിനെതിരെ കേസുകളുണ്ട്. ഭീകരാക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ ഇയാളെ പൊലീസ് നിരീക്ഷിച്ച് വരുകയായിരുന്നു. സമീപകാലത്തു നടന്ന പല ഭീകരാക്രമണങ്ങളിലും ഇയാള്‍ പങ്കാളിയായിരുന്നു. ദേശീയ ഹൈവേയോടു ചേര്‍ന്ന് അടുത്തിടെ ഇത് മൂന്നാം തവണയാണ് ഭീകരരെ നേരിടുന്നത്. മൂന്നു ജയ്‌ഷെ മുഹമ്മദ് ഭീകരരെ ജൂണ്‍ 20നു കൊലപ്പെടുത്തിയിരുന്നു. ജൂണ്‍ 22നു നടന്ന ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രാദേശിക നേതാവ് ദാവൂദ് സോഫി ഉള്‍പ്പെടെ നാലു പേരും കൊല്ലപ്പെട്ടു.

അതിനിടെ രജൗറിയില്‍ ഇന്ത്യന്‍ ജവാന്‍ നീരജ് കുമാറി(38)ന്റെ മൃതദേഹം അരുവിയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ ജോലിക്കു നിയോഗിക്കപ്പെട്ട നീരജ് അവധിയെടുത്തു നാട്ടിലെത്തിയതാണ്. സുന്ദര്‍ബനിയിലെ വീടിനടുത്തുള്ള അരുവിയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top