Flash News

റിയാദിലേക്ക് വീണ്ടും ഹൂതികളുടെ ആക്രമണം; യമന്‍ അതിര്‍ത്തിയില്‍ നിന്നുള്ള മിസൈല്‍ സൗദി സൈന്യം തകര്‍ത്തു

June 25, 2018

misle-1റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ മിസൈല്‍ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ റിയാദ് ലക്ഷ്യമാക്കി യമന്‍ അതിര്‍ത്തിയില്‍ നിന്ന് വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ത്തു. ഹൂത്തികളാണ് റിയാദിനെ ലക്ഷ്യം വെച്ച് മിസൈലയച്ചത്. ജനവാസ മേഖല ലക്ഷ്യം വെച്ചെത്തിയ മിസൈല്‍ ആകാശത്ത് വെച്ച് തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. നേരത്തേ പല തവണ റിയാദ് ലക്ഷ്യമാക്കി വന്ന മിസൈലുകള്‍ സൗദി പ്രതിരോധ സേന തകര്‍ത്തിരുന്നു

ഒരു മാസത്തിനിടെ 21ാം തവണയാണ് സൗദിയിലേക്ക് മിസൈല്‍ വരുന്നത്. അക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top