Flash News

ഫിലാഡല്‍ഫിയ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 14, 15 തിയതികളില്‍

June 25, 2018 , ജോസ് മാളേയ്ക്കല്‍

Interchurch Volleyball 2017 (9)ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള എട്ടാമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 14 ശനി, 15 ഞായര്‍ എന്നീ ദിവസങ്ങളില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ പ്രധാനതിരുനാളിനുശേഷമുള്ള വാരാന്ത്യത്തില്‍ നടത്തിവരാറുള്ള മല്‍സരങ്ങള്‍ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും ക്രമീകരിക്കുക. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികള്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്‌പോര്‍ട്ട്‌സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു.

ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാദേശികതലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റ് എല്ലാവര്‍ഷവും ജൂലൈ മാസത്തെ രണ്ടാമത്തെ വീക്കെന്‍ഡില്‍ ആണ് നടത്തുന്നത്. ടൂര്‍ണമെന്റിന്റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിന് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.

ജൂലൈ 14 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ലീഗ് മല്‍സരങ്ങള്‍ നടക്കും. സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ ജൂലൈ 15 ഞായറാഴ്ച്ച നടക്കും. ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും വിവിധ പള്ളികളില്‍നിന്നുള്ള ടീമുകള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 100 ഡോളര്‍.

സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്യും. ട്രസ്റ്റിമാരായ റോഷിന്‍ പ്ലാമൂട്ടില്‍, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം, ജസ്റ്റിന്‍ മാത്യു, ബാബു വര്‍ക്കി, ജോസഫ് വര്‍ഗീസ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി ഒരു ടീം ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ടൂര്‍ണമന്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും, മല്‍സരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും ബന്ധപ്പെടുക:
സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം 267 467 2650, റോഷിന്‍ പ്ലാമൂട്ടില്‍ 484 470 5229, മോഡി ജേക്കബ് 215 667 0801, ഷാജി മിറ്റത്താനി 215 715 3074, ടോം പാറ്റാനിയില്‍ 267 456 7850.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top