Flash News

രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കോടതി അനുവദിച്ചില്ലെങ്കില്‍ എന്തു വിലകോടുത്തും ഞങ്ങളത് നിറവേറ്റും: വേതാന്തി

June 26, 2018 , .

VEDANTIഅയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാൻ അനുവദിക്കുന്നതാണ് കോടതിക്ക് നല്ലതെന്ന് മുഖ്യമന്ത്രിയെ വേദിയിലിരുത്തി കോടതിയെ വെല്ലുവിളിച്ച് വേതാന്തി. എന്തൊക്കെ തടസം നേരിട്ടാലും 2019 തിരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങുമെന്ന് ബി.ജെ.പിയുടെ മുന്‍ നിയമസഭാ സാമാജികന്‍ രാം വിലാസ് വേതാന്തി പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വേദിയിലിരിത്തിയായിരുന്നു വേതാന്തിയുടെ പ്രസ്താവന. കോടതി വിധി വരെ കാത്തിരിക്കില്ലെന്നും രാമന്റെ ജന്മദേശത്ത് ക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യുമെന്നും വേതാന്തി വ്യക്തമാക്കി.

രാമക്ഷേത്രം നിര്‍മിക്കാന്‍ കോടതി അനുവദിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ മറ്റ് വഴി നോക്കേണ്ടി വരും. ജനങ്ങള്‍ക്ക് ഞങ്ങള്‍ കൊടുത്ത വാക്കാണ് അവിടെ രാമക്ഷേത്രം ഉയരുമെന്നത്. രാമക്ഷേത്രം ഓരോ ഹിന്ദുവിന്റെയും ആവശ്യമാണ്”- വേതാന്തി പറഞ്ഞു. മഹന്ത് നൃത്യ ഗോപാല്‍ ഘോഷിന്റെ ജന്മദിനാഘോഷത്തിനിടെയായിരുനനു വേതാന്തിയുടെ പ്രഖ്യാപനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top