- Malayalam Daily News - http://www.malayalamdailynews.com -

വേള്‍ഡ് മലയാളി കൗണ്‍സില്‍ “മൈലാഞ്ചിരാവ്” ജൂണ്‍ 29ന്

36187865_2220695688158845_2803269173495463936_nവേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്‍റെ ചെറിയ പെരുന്നാള്‍ ആഘോഷവും സ്നേഹസംഗമവും “മൈലാഞ്ചിരാവ്” എന്ന പേരില്‍ ജൂണ്‍ 29ന് സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറന്‍റ് ഹാളില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

മാപ്പിളപ്പാട്ട് മത്സരവും, മൈലാഞ്ചിയിടല്‍ മത്സരവും ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്നും, പത്താം ക്ളാസ്സിലും പന്ത്രണ്ടാം ക്ളാസ്സിലും മികച്ച വിജയം നേടിയ ഡബ്ല്യു എം സി അംഗങ്ങളുടെ കുട്ടികളെ തദവസരത്തില്‍ ഉപഹാരം നല്‍കി ആദരിക്കുമെന്നും പ്രസിഡണ്ട് എഫ്.എം. ഫൈസല്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മൃദുല ബാലചന്ദ്രന്‍ (39372322) ബിജു മലയില്‍ (36055273) എന്നിവരെ ബന്ധപ്പെടാം.

[1] [2] [3] [4] [5]