Flash News

ലോക കപ്പ് വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ – ജൂണ്‍ 26

June 26, 2018

FIFA-World-Cup-2014-Bannerസ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷക്വീരിക്കും ഷാക്കക്കും വിലക്ക് നല്‍കില്ലെന്ന് ഫിഫ

ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സെര്‍ബിയയ്‌ക്കെതിരെ നേടിയ ഗോളിന് ശേഷം ഗ്രൗണ്ടില്‍ നടത്തിയ ആഘോഷത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷക്വീരിക്കും ഷാക്കക്കും വിലക്ക് നല്‍കില്ലെന്ന് ഫിഫ. അവസാനത്തെ രണ്ട് മത്സരങ്ങളില്‍നിന്ന് താരങ്ങളെ വിലക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിഴ മാത്രം ഈടാക്കിയാല്‍ മതിയെന്നാണ് ഫിഫയുടെ തീരുമാനം.

ഇതോടെ അവസാന ഗ്രൂപ്പ് മത്രത്തില്‍ രണ്ട് താരങ്ങള്‍ക്കും കളിക്കാം. കോസ്റ്ററിക്കയ്‌ക്കെതിരെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ അവസാന മത്സരം. നോക്കൗട്ടിലെത്താന്‍ കോസ്റ്ററിക്കക്കെതിരെയുള്ള മത്സരം നിര്‍ണായകമാണ്. ഗോളാഘോഷം നടത്തിയ രണ്ടു താരങ്ങള്‍ക്കു പുറമേ ഗോളാഘോഷത്തില്‍ പങ്കു ചേര്‍ന്ന സ്വിറ്റ്‌സര്‍ലന്‍ഡ് നായകന്‍ ലീസ്‌റ്റൈനര്‍ക്കും ഫിഫ പിഴ ഈടാക്കിയിട്ടുണ്ട്.

fooyballകൊസോവ വംശജരായിരുന്ന ഷക്വീരിയും ഷാക്കയും സെര്‍ബിയയുടെ അധീശത്വത്തിന്റെ കീഴിലാണ് വളര്‍ന്നത്. അതുകൊണ്ടു തന്നെ തങ്ങളെ നാടു കടത്തിയവര്‍ക്കെതിരെയുള്ള പകരം വീട്ടല്‍ കുടിയായിരുന്നു സെര്‍ബിയക്കെതിരായ താരങ്ങളുടെ മത്സരം.

ഗോള്‍ ആഘോഷത്തിനിടയില്‍ അല്‍ബേനിയന്‍ കഴുകന്റെ ചിഹ്നം കാണിച്ചതിനെ തുടര്‍ന്ന് സെര്‍ബിയയാണ് ഫിഫയക്ക് പരാതി നല്‍കിയത്. ഇരുവരെയും രണ്ടു മത്സരങ്ങളില്‍നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടാണ് സെര്‍ബിയ ഫിഫയെ സമീപിച്ചത്.

അതേസമയം സ്വിസ് താരങ്ങള്‍ക്കതിരെ മാത്രമല്ല സെര്‍ബിയന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെയും സെര്‍ബിയന്‍ ടീമിന്റെ കോച്ചിന് എതിരെയും അന്വേഷണം നടത്തുമെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

മറ്റ് രാജ്യങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുന്ന താരങ്ങളെയും ഓഫീഷ്യലുകളെയും വിലക്കാന്‍ ഫിഫയ്ക്ക് അധികാരമുണ്ട്. അതേസമയം, എതിര്‍ ടീമിലെ താരങ്ങള്‍ക്ക് തന്നോട് ദേഷ്യമാണെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ ആംഗ്യം കാണിച്ചത് എന്നുമായിരുന്നു ഷാക്കയുടെ മറുപടി.

അതേസമയം രണ്ടുപേരും കോസ്റ്ററിക്കക്കെതിരെ ഇറങ്ങുന്നതോടെ ഗ്രൂപ്പ് ജേതാക്കളാകാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനുള്ള സാധ്യത കൂടുതലാണ്. ബ്രസീലും സെര്‍ബിയയും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ബ്രസീലിനും ജേതാക്കളാവാന്‍ അവസരമുണ്ട്‌.

വ്യക്തി താത്പര്യമാണ് രാജ്യത്തിന്റെ താത്പര്യങ്ങളേക്കാള്‍ സാംപോളിയെ നയിക്കുന്നത് ; റൊമേറോയെ മനഃപൂര്‍വം തഴഞ്ഞു; അര്‍ജന്റീനയില്‍ വിവാദം കത്തുന്നു

sampoliii333ലോകകപ്പില്‍ അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുന്ന മത്സരമാണ് നൈജീരിയുമായുള്ള പോരാട്ടം. ഫുട്‌ബോള്‍ ലേകം കാത്തിരിക്കുന്നതും നീലപ്പടയുടെ മത്സരത്തിന് വേണ്ടിയാണ്. ജീവന്‍ മരണ പോരാട്ടത്തിന് അര്‍ജന്റീന ഇന്ന് ഇറങ്ങുമ്പോള്‍ പരീശീലകന്‍ സാംപോളിയ്ക്ക ബെസ്റ്റ് ലൈനപ്പിനെ അണിനിരത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഇനി അര്‍ജന്റീനയ്ക്ക് സമയമില്ല. ക്രൊയേഷ്യയ്‌ക്കെതിരെ നാണംകെട്ട തോല്‍വി അറിഞ്ഞപ്പോള്‍ ഏറെ വിമര്‍ശനങ്ങളാണ് സാംപോളി നേരിട്ടത്.

40 മില്യണ്‍ വരുന്ന അര്‍ജന്റീനക്കാരോട് നിങ്ങള്‍ സമാധാനം പറയണം സാംപോളി. കബെല്ലേരോ എന്ന് ഗോളിയെ ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ എന്തിന് കളിപ്പിച്ചു എന്നതിന് നിങ്ങള്‍ ഉത്തരം പറഞ്ഞേ മതിയാകു. അര്‍ജന്റീനിയന്‍ പരാജയത്തിന് ശേഷം സാംപോളി നേരിട്ട ചോദ്യം ഇതാണ്. ലോകകപ്പിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാകാന്‍ പോവുകയാണ്. ഇനി എപ്പോഴാണ് ടീമിന്റെ ഘടനയേക്കുറിച്ചും ഫോര്‍മേഷനേക്കുറിച്ചും പേരുകേട്ട ടീമിന്റെ പരിശീലകന് ബോധ്യമുണ്ടാവാന്‍ പോകുന്നത്.

കടുത്ത വിമര്‍ശനമാണ് സാംപോളിയ്‌ക്കെതിരെ ഇപ്പോഴും ഉയരുന്നത്. ഹിഗ്വെയ്ന്‍, ഡി മരിയ തുടങ്ങിയവര്‍ക്ക് സാപോളിയുടെ തീരുമാനങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ചതായാണ് സൂചനകള്‍. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരമായ വില്ലി കബെല്ലേരോയെ കളിപ്പിച്ചതിനെ ചൊല്ലി അര്‍ജന്റീനയില്‍ വിവാദം കത്തുകയാണിപ്പോള്‍.

റൊമേറോയാണ് കാലങ്ങളായി അര്‍ജന്റീനയുടെ ഗോളി. അതേസമയം, കബെല്ലോരോ കാലങ്ങളായി ടീമിന് പുറത്താണ്. ലോകകപ്പ് ടൂര്‍ണമെന്റില്‍ കളിക്കാനുള്ള അവസ്ഥയിലേയ്ക്ക് താരം ഉയര്‍ന്നിട്ടില്ലെന്ന് പലതവണ തെളിയിച്ച താരമാണ് കബെല്ലേരോ. ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയും സ്‌പെയിനും ഏറ്റുമുട്ടിയപ്പോള്‍ 6-1നാണ് ലാറ്റിന്‍ അമേരിക്കന്‍ വമ്പന്മാര്‍ തകര്‍ന്നടിഞ്ഞത്. കബെല്ലോരെയായിരുന്നു അന്നത്തെ ഗോളി. ഇറ്റലിയ്‌ക്കെതിരെയും സമാനമായ പിഴവുകള്‍ കബെല്ലോരെ വരുത്തിയിരുന്നു. ഇതിനെല്ലാം പുറമെ എന്തിന് ലോകകപ്പ് ടീമില്‍ കബെല്ലോരെയെ ഉള്‍പ്പെടുത്തിയെന്നാണ് വിമര്‍ശകരുടെ ചോദ്യം.

സാപോളിയുടെ വ്യക്തി താത്പര്യത്തെമുന്‍നിര്‍ത്തിയാണ് കബെല്ലോരെയേ ടീമിലെടുത്തത് എന്നതാണ് ഉയരുന്ന മറ്റൈാരു ആക്ഷേപം. റൊമേരോയ്ക്ക് ചെറിയൊരു പരിക്ക് മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടാഴ്ചത്തെ വിശ്രമം കൊണ്ട് അത് ഭേദമാകുമായിരുന്നു. എന്നാല്‍ താരത്തെ പൂര്‍ണമായും തഴയുകയായിരുന്നു എന്നാണ് റൊമേരോയുടെ ഭാര്യ ഫേസ്ബുക്കില്‍ കുറിച്ചത്.

റൊമേറോയ്ക്ക് പകരക്കാരനായി എല്ലാവരും കരുതിയത് നാഹുവെല്‍ ഗുസ്മാനെയായിരുന്നു.എന്നാല്‍ ഗുസ്മാനും ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് തഴയപ്പെട്ടു. ഗുസ്മാന്റെ പിതാവ് സാംപോളിയെ മാധ്യമങ്ങളുടെ ചൊല്‍പ്പടിയ്ക്കു നില്‍ക്കുന്ന അടിമ എന്നാണ് വിശേഷിപ്പിച്ചത്. വ്യക്തി താത്പര്യമാണ് രാജ്യത്തിന്റെ താത്പര്യങ്ങളേക്കാള്‍ അദ്ദേഹത്തെ നയിക്കുന്നതെന്നും ഗുസ്മാന്റെ പിതാവ് വിമര്‍ശിച്ചു. റിവെര്‍ പ്ലേറ്റിന്റെ സൂപ്പര്‍ താരം ഫ്രാങ്കോ അര്‍മാനിയേ കളിപ്പിക്കണമെന്ന വാദം ശക്തമായി ഉയരുന്നുണ്ട്.

ഇസ്രായേലിനെതിരായ മത്സരത്തില്‍ ഗോള്‍വല കാക്കാനിരുന്നത് അര്‍മാനിയായിരുന്നു. എന്നാല്‍ മത്സരം ഉപേക്ഷിച്ചതോടെ അവസരം താരത്തിന് നഷ്ടമാവുകയായിരുന്നു. നൈജീരിയയ്‌ക്കെതിരെ ഡു ഓര്‍ ഡൈ മാച്ചില്‍ ഇറങ്ങുമ്പോള്‍ പതിരോധമായിരിക്കും അര്‍ജന്റീനയ്ക്ക് തലവേദനയാകാന്‍ പോകുന്നത്. ഐസ്‌ലന്‍ഡിനെതിരായ തോല്‍വി സമാനമായ സമനില, ക്രൊയേഷ്യയോടെ 3-0 ന്റെ തോല്‍വി. ആശ്വസിക്കാന്‍ ഒന്നുമില്ലാതെയാണ് നീലപ്പട കളത്തിലിറങ്ങുക. പിഴവുകള്‍ അറിഞ്ഞ് കളിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണ റണ്ണര്‍ അപ്പ് ആയവര്‍ ഇത്തവണ പ്രീ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങേണ്ടി വരും.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെതിരെ കനത്ത നടപടി

messiuറഷ്യന്‍ മണ്ണില്‍ ഗ്രൂപ്പ് സ്റ്റേജില്‍ ക്രൊയേഷ്യക്കെതിരെ നടന്ന മത്സരത്തിന് ശേഷം ആരാധകരില്‍ നിന്ന് മോശം പെരുമാറ്റമാണ് ഗാലറിയില്‍ ഉണ്ടായത്. ഇതിന്റെ പേരില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെതിരെ കനത്ത നടപടിയാണ് ഫിഫ സ്വീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം യൂറോയാണ് ഫിഫ എഎഫ്എക്ക് പിഴയായി നല്‍കിയിരിക്കുന്നത്.

മത്സരത്തില്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നും റെബിക്ക് ആദ്യ ഗോള്‍ നേടിയതിന് ശേഷം മാഡ്രിച്ച്, റാകിറ്റിച്ച് എന്നിവരാണ് അര്‍ജന്റീനയെ തകര്‍ത്ത് ഗോള്‍വല ചലിപ്പിച്ചത്. സമ്പൂര്‍ണ പരാജയമായിരുന്ന അര്‍ജന്റീനയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ക്രൊയേഷ്യ വിജയം നേടിയത്. മത്സരത്തില്‍ താരങ്ങള്‍ തമ്മില്‍ മൈതാനത്ത് ഏറ്റുമുട്ടിയത് സ്റ്റേഡിയത്തിലും പ്രതിഫലിക്കുകയായിരുന്നു.

ക്രൊയേഷ്യന്‍ ആരാധകരെ അപമാനിക്കുന്ന തരത്തിലുള്ള പാട്ടുകളും അവരെ സ്വവര്‍ഗാനുരാഗികളെന്നു വിളിച്ചു കളിയാക്കുകയും ചെയ്തുവെന്ന് ഫിഫ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫിഫയുടെ നടപടി. ആരാധകര്‍ക്കും താരങ്ങള്‍ക്കുമെതിരെ സാധനങ്ങള്‍ വലിച്ചെറിഞ്ഞുവെന്നും ഫിഫ അന്വേഷണത്തില്‍ കണ്ടെത്തി. മത്സരത്തിനു ശേഷം നടത്തേണ്ട ഫ്‌ലാഷ് ഇന്റര്‍വ്യൂവിന് അര്‍ജന്റീനയില്‍ നിന്നും ആരും പങ്കെടുക്കാഞ്ഞതും അച്ചടക്ക ലംഘനമായി ഫിഫ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ മെക്‌സിക്കോക്കെതിരെയും ഫിഫ ഇത്തരം വിഷയത്തില്‍ നടപടി എടുത്തിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിന് ഇറങ്ങാനിരിക്കെയാണ് അര്‍ജന്റീനയ്‌ക്കെതിരെ ഫിഫയുടെ നടപടി. ഇന്നത്തെ കളിയില്‍ സമനില പോലും അര്‍ജന്റീനക്ക് പുറത്തേക്കുള്ള വഴി തുറക്കുമെന്ന അവസ്ഥയിലാണ്. കൂടാതെ, ക്രൊയേഷ്യ-ഐസ്ലാന്‍ഡ് മത്സര ഫലം അനുസരിച്ചായിരിക്കും അര്‍ജന്റീനയുടെ നോക്കൗട്ട് സാധ്യതകള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top