Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍ പ്രകൃതി സംരക്ഷണത്തിന് മുന്‍ തൂക്കം നല്‍കി മുന്നോട്ട്

June 27, 2018 , ജേക്കബ് കുടശ്ശനാട്

Newsimg1_49977692ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജയന്‍ പ്രകൃതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കി സമൂഹത്തെ “തങ്ങളുടെ പൂര്‍വികര്‍ നമുക്ക് കൈമാറിയ മനോഹരമായ പ്രകൃതിയെ മമ്മുടെ വരും തലമുറയ്ക്ക് പൂര്‍വ സ്ഥിയില്‍ തന്നെ കൈമാറുണ്ടതുണ്ടെന്നും അതിനായി അമേരിക്കന്‍ മലയാളികളെ മാത്രമല്ല അമേരിക്കയിലെ ഓരോ സിറ്റിസന്‍മാരെയും ബോധവത്കരിക്കുവാന്‍ പരിശ്രമിക്കുമെന്നും” റീജിയന്‍ പ്രസിഡണ്ട് പി. സി. മാത്യുവും പ്രസിഡന്റ് ജെയിംസ് കൂടലും സെക്രട്ടറി സുധിര്‍ നമ്പിയാരും ട്രഷറര്‍ ഫിലിപ്പ് മറേറ്റും സംയുക്തമായി പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത് ബയനീയല്‍ കോണ്‍ഫറന്‍സില്‍ ആണ് തുടക്കമെന്നോണം ഒരു ഓറഞ്ചു മരം ഏട്രിയം ഹോട്ടലിന്റെ പൂന്തോപ്പില്‍ നട്ടുകൊണ്ട് പദ്ധതി റീജിയന്‍ ചെയര്‍മാന്‍ ശ്രീ പി. സി. മാത്യുവും ജെയിംസ് കൂടലും സംയുക്തമായി ഉത്ഘാടനം ചെയ്തത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ വിവിധ പ്രൊവിന്‍സുകളുടെ സഹായത്തോടെ എല്ലാ അംഗങ്ങളുടെയും വീട്ടു വളപ്പില്‍ ഒരു ട്രീ വെക്കുന്നതോടൊപ്പം മുന്‍കാലങ്ങളില്‍ ഡാലസില്‍ ചെയ്തു വന്നതുപോലെ കൃഷിക്കാരെയും തുടര്‍ന്നും പ്രോത്സാഹിപ്പിക്കും. റീജിയന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലുമായി ആലോച്ചിച്ചു ടെക്‌സാസ് മുതല്‍ ന്യൂ ഓര്‍ക്കു വരെ പ്രകൃതി സംരക്ഷണത്തിനായി പ്രചാരണം നടത്തും.

ടെക്‌സസിലെ മേക്കലൈന്‍ എന്ന സ്ഥലത്തു ആയിരത്തോളം ഏക്കര്‍ ഓറഞ്ചു കൃഷി ചെയ്യുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അഭ്യുദയ കാംഷിയായ ഡോ. മാണി സാക്കറിയ ആണ് ഈ പ്രചോദനത്തിന്റെ പിന്നില്‍ എന്ന് ഒരു ചോദ്യത്തിന് മറുപടിയായി പി. സി. പറഞ്ഞു.

സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സജി ജോര്‍ജ് വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടര്‍ച്ചയായി കര്‍ഷക രക്‌ന അവാര്‍ഡുകള്‍ നല്‍കി ബാക് യാര്‍ഡ് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതായി അറിയാമെന്നും പുതിയ പദ്ധതി വിജയിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

റീജിയന്‍ ഗുഡ് വില്‍ അംബാസിഡര്‍ തോമസ് മൊട്ടക്കല്‍, അഡ്വൈസറി ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്, എസ്. കെ. ചെറിയന്‍, ത്രേസിയാമ്മ നാടാവള്ളില്‍, രുഗ്മിണി പദ്മകുമാര്‍, കോശി ഉമ്മന്‍, കുരിയന്‍ സക്കറിയ, മാത്യു മുണ്ടക്കല്‍, ആന്‍ഡ്രൂസ് ജേക്കബ്, തങ്കമണി അരവിന്ദന്‍, സുനില്‍ എഡ്‌വേഡ്, വര്ഗീസ് കയ്യാലക്കകം തോമസ് ചിലത് എന്നിവര്‍ പ്രസംഗിച്ചു. ഗ്ലോബല്‍ പ്രസിഡണ്ട് ഡോ. എ. വി. അനൂപ്, ചെയര്‍മാന്‍ ഐസക് പട്ടാണിപ്പറമ്പില്‍, അഡ്വ. സിറിയക് തോമസ്, അലക്‌സ് കോശി, ഗ്ലോബല്‍ എന്‍വയണ്‍മെന്റല്‍ ഫോറം ചെയര്‍മാന്‍ അഡ്വ. ശിവന്‍ മഠത്തില്‍ മുതലായവര്‍ പദ്ധതിക്ക് ആശംസകള്‍ നേര്‍ന്നു. ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ സ്വഗാതവും തോമസ് ച്ചല്ലെത്തു കൃതജ്ഞതയും പ്രകാശിപ്പിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top