Flash News

വിചാരവേദിയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയം ചര്‍ച്ച ചെയ്തു

June 27, 2018 , സാംസി കൊടുമണ്‍

Newsimg1_755785272018 ജൂണ്‍ പത്താം തിയതി കെ.സി.എ.എന്‍.എയില്‍ വെച്ച് കോരസന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയം ചര്‍ച്ച ചെയ്തു.

ജനാധിപത്യമെന്നാല്‍ “ജനങ്ങളാല്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന’ ഒരു ഭരണ സംവിധാനം എന്നാണ്. ഇന്ന് ലോകം എമ്പാടും അംഗീകരിച്ച ഒരു ഭരണ സംവിധാനം ആണെങ്കില്‍ പോലും, ലോകത്തില്‍ പലയിടത്തും ഏകാധിപത്യവും, പട്ടാള ഭരണവും, മതരാഷ്ട്രിയ ഭാരണവും ഒക്കെ നടക്കുന്നുണ്ട്. ഇതില്‍ ഏതാണ് നല്ലത്?. ജനാധിപത്യത്തില്‍ ഒഴിച്ച് മറ്റോരിടത്തും സമുഹത്തിലെ ഏറ്റവും പണവും പദവിയും ഉള്ളവനോപ്പം, ഏറ്റവും നിസാരനും തങ്ങളുടെ അഭിപ്രായം നിര്‍ഭയം തുറന്നു പറയാനും, സ്വതന്ത്രമായി ജിവിക്കാനും അവസരം ലഭിക്കുന്നുള്ളു.എപ്പോഴൊക്കെ ഈ സ്വാതന്ത്ര്യത്തിനു വിലക്ക് വീഴുന്നുവോ അപ്പോഴൊക്കെ ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഭരണഘടനയുള്ള ഇന്ത്യന്‍ ജനാധിപത്യം പോലും കാറ്റും, കോളും നിറഞ്ഞ ഒരു കാല ദശാസന്ധിയികൂടി കടന്നു പോæമ്പോള്‍ വിചാരവേദിയുടെ ഈ ചര്‍ച്ച ഏറ്റവും ഉചിതമാണന്ന് സാംസി കൊടുമണ്‍ തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

1500 കളില്‍ ഗ്രീസില്‍ ഉടലെടുത്ത ജനാധിപത്യ ആശയം ഉയര്‍ന്ന ചിന്തയുടേയും സത്യസന്ധതയുടേയും പരിണിതഫലമാണ്. ഇന്നു നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും അറിയപ്പെടാത്ത എത്ര എത്ര പൂര്‍വ്വികര്‍ തങ്ങളുടെ ജീവില്‍ ബലിനല്‍കേി വന്നിട്ടുണ്ടെന്നു ചിന്തിക്കുമ്പോഴാണ്, നമുക്ക് കിട്ടിയ ഈ അമൂല്യ സൗഭാഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിവുണ്ടാകേണ്ടത്.

“സ്വാതന്ത്ര്യം ചാകിലും വലുതെടോ” എന്ന കവി വാക്യം ഓര്‍ത്തു കൊണ്ട് നമുക്ക് ഇന്ത്യന്‍ ഇനാധിപത്യത്തിന്റെ ഭാവിയെ എങ്ങനെ വിലയിരുത്താം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ത്യയാണ്, എന്നാല്‍ നാളെ നമുക്ക് അഭിമാനത്തോടുകൂടി ഈ പ്രസ്താവന നടത്താന്‍ കഴിയുമോ? എന്തുകൊണ്ടാണ് ഇത്തരം ഒരാശങ്ക നമ്മളില്‍ ചിലരെങ്കിലും ചോദിക്കുന്നത്. ചില മത വര്‍ക്ഷിയ ശക്തികള്‍ നമ്മുടെ ഭരണഘടനയെ തങ്ങള്‍ക്കനുകൂലമായി മാറ്റിയെഴുതാന്‍ ശ്രമിക്കുകയും, ഇന്ത്യയെ ഒരു മതരാഷ്ട്രമായി മാറ്റിയെടുക്കാനുള്ള തിവ്ര ശ്രമത്തെ തിരിച്ചറിയുകയും ചെയ്യുന്നതുകൊണ്ടാണ്. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി തങ്ങളുടെ പ്രത്യയശസ്ത്ര വളര്‍ച്ചക്ക് ഇടംകോലിടുന്നു എന്നാരൊപിച്ച് വളരെ ക്രൂരമായി ആ വയോധികനെ വെടിവെച്ചുകൊന്ന പ്രത്യയശാസ്ത്ര പിന്‍ഗാമികള്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷം നേടാന്‍ വെറും എഴുപതുവര്‍ഷമേ എടുത്തുള്ളു. ഇനി രാജ്യസഭയില്‍ കൂടി ആ ഭൂരിപക്ഷം ഉറപ്പിച്ചാല്‍ ഇന്ത്യന്‍ ഭരണഘടന മതരഷ്ട്ര ഭരാണഘടനയായി തിരുത്തപ്പെടും എന്ന കാര്യത്തില്‍ അധികമാര്‍ക്കും തര്‍ക്കം വേണ്ട. ഒരു മതരാഷ്ട്രം പൗരന് നല്‍കുന്ന സ്വാതന്ത്യത്തിന്റെ പരിമിതി ലോകത്തിലെ മതരാഷ്ട്രങ്ങളില്‍ നമുക്ക് കാണാം. എന്തു ഭക്ഷിക്കണം, എന്തു ധരിക്കണം, ഏതു മതത്തില്‍ വിശ്വസിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള പൗരന്റെ സ്വാതന്ത്രം നിഷേധിക്കപ്പെടുമ്പോള്‍ നീതിബോധമുള്ള പൗരന്‍ ആശങ്കയിലാകുന്നു. നമുക്ക് ചുറ്റും മതിലുകള്‍ ഉയരുന്നു, ഇന്നലെവരെ തോളില്‍ കയ്യിട്ടു നടന്നവര്‍ ഇന്ന് പരസ്പരം ശത്രുക്കളാകുന്നു.

Newsimg3_10417832തങ്ങള്‍ക്കനുകൂലമല്ലാത്തവരെയെല്ലാം നിശബ്ദരാക്കാന്‍ ഉന്മൂലന സിദ്ധാന്തത്തെ കൂട്ടുപിടിച്ച് ജനങ്ങളി ഭീതിവളര്‍ത്തി, അവരില്‍ സ്വതന്ത്യ ചിന്തകള്‍ക്കൂള്ള ഇടം ഇല്ലാതാക്കി. പശു എന്ന പ്രതീകത്തിലുടെ സവര്‍ണ്ണ ജാതിവ്യവസ്തയെ ഊട്ടി വളര്‍ത്തുകയും, രാമന്‍ എന്ന ബിംബത്തിലുടെ ഹിന്ദു ദേശിയത പ്രഖ്യാപിക്കയും ചെയ്യുമ്പോള്‍, മതരാഷ്ട്രം ഏറ്റവും അടുത്തിരിക്കുന്നു എന്നറിയുക. ഇതിനെ അതിജിവിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കഴിയുമോ. നാളെയെçറിച്ചുള്ള നമ്മുടെ മുഖ്യ ആശങ്കകളിലൊന്നാണിത്.

അനേകം കൊള്ളലും കൊടുക്കലുകളിലൂടെയുമാണ് എല്ലാ ലോക ജനതയും മുന്നേറുന്നത്. ഏഷയും ആഫ്രിക്കയും ഒന്നായിക്കിടന്ന കാലത്ത് ആഫ്രിക്കയില്‍ നിന്നും കുടിയേറിയവരുടെ വംശ പരമ്പരയില്‍പ്പെട്ട ദ്രാവിഡരും, കൈബര്‍ പാസ്സുവഴി സിന്ധു താഴ്‌വരകളിലേക്ക് കുടിയേറിയ ആര്യന്മാരും, തുടര്‍ന്നു വന്ന മുകളന്മാരും, ബ്രിട്ടീഷ്കാരും, ഫ്രഞ്ചുകാരും, ജൂതന്മാരും ഒക്കെ കൊണ്ടുവന്ന ഒരു സങ്കര സംസ്കാരത്തെ സ്വായത്തമാക്കിയ ഭാരത സംസ്കാരത്തെ എങ്ങനെയാണ് തനി ഭാരത സംസ്കാരം എന്നു വിളിക്കുന്നത്.

Newsimg2_93297459അനേകം നാട്ടു രാജ്യങ്ങളും, ഗോത്ര വംശങ്ങളുമായി ചിതറിക്കിടന്ന ഒരു ഭൂപ്രദേശത്തെ അനേക യുദ്ധങ്ങളിലൂടെ കീഴടക്കി ഒരു രാജ്യമാക്കിയത് അധിനിവേശക്കാരായിരുന്നു. ഇന്ന് ചരിത്രത്തെ പുന:സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഗാന്ധിയേയും, പട്ടേലിനേയും ഒപ്പം കൂട്ടുകയും, നെഹ്രുവിനേയും, അംബേദ്കറേയും, വിശ്വമാനവനായ ടാഗോറിനേയും, പെരിയാറിനേയും, ഗഫൂര്‍ഖാനേയും ഒക്കെ ചരിത്രത്തില്‍ നിന്നു തുടച്ചു മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. നോട്ട് നിരോധനത്തിന്റെ രാഷ്ട്രിയം കൂടി നാം ഈ അവസരത്തില്‍ കാണണം. മറ്റു പാര്‍ട്ടികളുടെ കരുതല്‍ ധനത്തെ ഒറ്റ രാത്രികൊണ്ട് അസാധുവാക്കി അവരെ നിരായുധരും നിഷ്ക്രീയരുമാക്കി കളത്തിനു പുറത്താക്കുന്നതില്‍ വിജയിച്ചവരുടെ രാഷ്ട്രിയം. അല്ലാതെ ഇവിടെ കള്ളപ്പണം അധികമൊന്നും പിടിച്ചതായി റിസര്‍വ്വ് ബാങ്കിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നില്ല.

ഞാന്‍ എന്റെ വീടിന്റെ വാതായനങ്ങളെ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. അതില്‍ക്കൂടി ലോകത്തിലെ എല്ലാ മതങ്ങളും എന്നിലേക്ക് വരട്ടെ, എന്നാലും ഞാന്‍ ഒരു ഹിന്ദു ആയിരിക്കും എന്ന് പറഞ്ഞ മഹാത്മാഗന്ധിയെ ആരും ഒരു വര്‍ഗിയ വാദിയായി കാണുന്നില്ല. എല്ലാവരിലേയും നന്മയെ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ ആദ്യകവിയെപ്പോലെ “മാ നിഷാദ” എന്നു വിലപിക്കാതിരിക്കാന്‍ നമുക്ക് കഴിയു. കേരളത്തിലെ നവോത്ഥാന നായകനയ ശ്രീനാരായണ ഗുരു “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്; എന്ന ചിന്ത അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ ഒരു ഭേദഗതി നിര്‍ദ്ദേശിക്കയുണ്ടായി, “ജാതിവേണ്ട, മതം വേണ്ട, ദൈവവും വേണ്ട മനുഷ്യനെന്ന്” അപ്പോള്‍ ഗുരു പറഞ്ഞത് അതും ശരിയാണന്നാണ്. അത്രമാത്രം പുരോഗമനമായി ചിന്തിച്ച ഒരു ജനത ഇപ്പോള്‍ എന്തേ ഇങ്ങനെ..? വിചാരവേദി ഒരുക്കിയ ഇത്ര പ്രൗഢമായ ഒരു ചര്‍ച്ചയില്‍ ഇത്ര ശുഷ്കമായ ഒരു സദസ്സ് ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ടദ്ദേഹം ഏവരേയും സ്വാഗതം ചെയ്തു.

IMG-20180626-WA0018ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി ശോഭനമോ എന്ന ചോദ്യത്തോടെയാണ് കോരസണ്‍ തന്റെ അദ്ധ്യക്ഷ പ്രസംഗം ആരംഭിച്ചത്. എത്ര ആത്മാര്‍ത്ഥമായി ശ്രമിച്ചാലും അല്പം ആശങ്കാജനകം എന്നു വേണം കരുതാന്‍ എന്നദ്ദേഹം കണക്കുകളുടെ പിന്‍ബലത്തോടെ ഉദാഹരിക്കാന്‍ ശ്രമിച്ചു. അടിയന്തരാവസ്ഥയെ അതിജീവിച്ച ശക്തമായ ഒരു ഭരണഘടന നമുക്കുണ്ടെങ്കിലും, ഇന്നു നാം അഭിമുഖികരിക്കുന്ന ഭരണ ഭീകരതയെ എങ്ങനെ നാം അതിജിവിക്കും എന്ന ആശങ്ക പലരും ചോദിക്കാതെ ചോദിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ചില ആശങ്കകള്‍: 1) ഹിന്ദുത്വ അജണ്ടയാല്‍ അരക്ഷിതരായ മുസ്ലിം, ക്രിസ്ത്യന്‍, ദളിത പിന്നോക്ക വിഭാഗങ്ങള്‍, 2) മറ നീക്കിയ മതഭ്രാന്ത്, 3) മത-ജാതി രാഷ്ട്രിയ കോര്‍പ്പറേറ്റ് സഖ്യം, 4) വിലയ്ക്കെടുക്കപ്പെട്ട മാധ്യമങ്ങള്‍, 5) മതം നിയന്ത്രിക്കുന്ന രാഷ്ട്രിയം, 6) രാഷ്ട്രിയവല്‍ക്കരിക്കപ്പെട്ട നീതിന്യായവ്യവസ്ഥ, 7) സ്വതന്ത്രമായ ആശയ വിനിമയത്തിന്മേലുള്ള അസഹിഷ്ണുത, 8) തിരിത്തിയെഴുതുന്ന ചരിത്രങ്ങള്‍, 9) പശുവിനു വേണ്ടി നടത്തുന്ന നരഹത്യകള്‍, 10) ചരിത്രത്തില്‍ നിന്നും നെഹ്രുവിനേയും, പെരിയോറിനേയും മറ്റും തുടച്ചു നീക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന പുതിയ പ്രതീകങ്ങള്‍… ഇതൊക്കെ ചിലതു മാത്രം.

167 ജനാധിതിപത്യ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 42 ആണ്. പത്ര സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങള്‍, ധാര്‍മ്മികത, സാമ്പത്തിക ഭദ്രത എന്നിവയുടെ അടിസ്ഥാനത്തിലാണി സൂചിക. ലോകത്തിലെ ആറാമത്തെ ധനിക രാജ്യമായ ഇന്ത്യയില്‍ 38 ശതമാനം പേര്‍ ദാരിദ്ര രേഖയ്ക്ക് താഴെയാണെന്നു പറയുമ്പോള്‍ അതത്ര അഭിമാനിക്കാവുന്ന കാര്യമല്ല. 78 ദശലക്ഷം ആളുകള്‍ ഭവനരഹിതരും, 11 ദശലക്ഷം കുട്ടികള്‍ തെരുവിലുറങ്ങുന്നവരുമായ ഒരു രാജ്യത്തെ മൂലധനം ഏതാനം കോര്‍പ്പറേറ്റുകള്‍ കൈയ്യടക്കി വെച്ചിരിക്കുുകയാണ്. അവര്‍ക്ക് കൂട്ട് മത രാഷ്ടിയക്കരും.

IMG-20180626-WA0016അടയാളങ്ങളുടെ രാഷ്ട്രിയം ഇന്ത്യയുടെ മതേതര സ്വഭാവത്തെ മാറ്റി അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അതിനാല്‍ നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ കഴചപ്പാടിനെ മെല്ലെ മെല്ലെ തുടച്ചു മാറ്റപ്പെടുന്നു. അരാജകത്വത്തിന്റേയും, ഭീതിയുടേയും വിത്തുകള്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ഫാസിസത്തിന്റെ അനിഷേധ്യ നേതാവായിരുന്ന മുസോളിനി പറഞ്ഞത്, “വലതുപകഷ തീവ്രവാദം കേവലം സംഘടിതമായ പദ്ധതിയുടെ അനിവാര്യമായ അടയാളങ്ങള്‍ മാത്രമാണന്നാണ്’ ചരിത്രത്തില്‍ അതിരുകള്‍ ഒന്നും സ്ഥിരമായി നില്‍ക്കുന്നില്ല. പേരുകള്‍ പോലെ മാറിക്കൊണ്ടേയിരിക്കും. ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാന്‍ ഒരുപക്ഷേ മതതീവ്ര വാദികള്‍ക്ക് കഴിഞ്ഞു എന്നു വരാം. പക്ഷേ അപ്പോഴേയ്ക്കും ഇന്ത്യ മരിച്ചിട്ടുണ്ടാകും. ആണവായുധങ്ങളെക്കാള്‍ മാരകമാണ് മതഭ്രാന്തു നിറച്ച ദേശിയത. മതങ്ങള്‍ക്കെതിരെ, ജാതിക്കെതിരെ നിരന്തരം ജാഗരൂകരാകണമെന്നും കോരസണ്‍ ആഹ്വാനം ചെയ്തു. (കോരസന്റെ പ്രബന്ധത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കുക)

ബാബു പാറയ്ക്കല്‍ തന്റെ പ്രസംഗത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത് കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചാണ്. 33 കോടി ജങ്ങളുമായി ഇന്ത്യ സ്വാതന്ത്യം പ്രാപിക്കുമ്പോള്‍ രാജ്യത്തിന്റെ സ്ഥിതി എന്തായിരുന്നു. ഉണ്ണാനും ഉടുക്കാനുമില്ലാത്ത, നിരക്ഷരരായ ബഹുഭൂരിപക്ഷം ശ്രാമീണ ജനതയെ ഒരു ജനാധിപത്യ രാഷ്ട്രമാക്കുക എന്ന ഭാരിച്ച ഉത്തരവദിത്വം അന്നത്തെ ഭരണാധികാരികള്‍ നിര്‍വഹിച്ചു. ക്രമമായ ആസുത്രണത്തിലുടെ, പഞ്ചവല്‍സരപദ്ധതികളിലുടെ രാജ്യത്തെ കോണ്‍ഗ്രസ് താങ്ങി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍, ചിലരെല്ലം കൊച്ചു നിക്കറും കുറുവടികളുമായി രാജ്യത്തെ ശിഥിലമാക്കന്‍ അല്ലെ ശ്രമിച്ചത്. പ്രതിസന്ധികളെ തരണം ചെയ്ത്, ഇന്ന് ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ ജനധിപത്യ രാഷ്ട്രമായില്ലെ? ലോകത്തിലെ ആറാമത്തെ സമ്പന്ന രാജ്യമായില്ലെ. സ്വന്തം പ്രതിരോധായുധങ്ങള്‍ ഉണ്ടാക്കിയില്ലെ?, സൂപ്പര്‍ കംമ്പൂട്ടര്‍ ഉണ്ടാക്കിയില്ലേ?., ബഹിരാകാശത്തിലെ അവഗണിക്കാനാകാത്ത ശക്തിയായില്ലെ?, വിദ്യാഭ്യാസ മേഖലയില്‍ വളരെ മുന്നേറില്ലെ?. എന്നിട്ടും ഒന്നും അറിയാത്തപോലെ പ്രധാനമന്ത്രി ചോദിക്കുന്നു 70 വര്‍ഷം കൊണ്ട് ഇന്ത്യ എന്തു നേടിയെന്ന്. ചരിത്ര ബോധം ഇല്ലാത്ത പ്രധാനമന്ത്രിയെന്ന് കാലം വിളിക്കാതിരിക്കാന്‍ വേണ്ടിയെങ്കിലും, നമ്മുടെ നേട്ടങ്ങളെ കുറച്ചു കാണാതിരിക്കുക. നോട്ടു നിരോധനം ഒന്നുകൊണ്ടു മാത്രം രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ ഒരു പത്തു വര്‍ഷം പിറകിലേക്ക് നയിച്ചിരിക്കുന്നു. വര്‍ഗിയ കലാപങ്ങളിലൂടെ ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് കളങ്കം വരുത്തിത്തിയിരിക്കുന്നു. വിശാലമായ കാശ്ച്ചപ്പാടുകള്‍ക്കു പകരം സങ്കുചിതമായ അധികാര രാഷ്ട്രീയത്തിനുവേണ്ടി ജാതി മത കൂട്ടു കെട്ടുകള്‍ സൃഷ്ടിക്കുകയും, ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഏറ്റവും ഒടുവില്‍ കേട്ടത് രാജ്യത്തെ ഐ. എ. എസ്സ് കാര്‍ മുഴുവന്‍ ഹിന്ദുക്കള്‍ ആയിരിക്കണമെന്നാണ്. ഇനി പറയു ഇന്ത്യയുടെ പോക്ക് എങ്ങോട്ട്. ഇന്ത്യ ജനാധിപത്യത്തിന്റെ ഭാവിയേക്കുറിച്ച് ആശങ്ക പെടേണ്ട സമയം ആയി എന്നു വേണം കരുതാന്‍. എല്ലാവരുടെയും ഇന്ത്യ എല്ലാവര്‍ക്കും വേണ്ടിയുള്ള ജനാധിപത്യ ഇന്ത്യ. അതിനുവേണ്ടി നമുക്ക് പ്രവൃത്തിക്കാം എന്ന് ബാബു പാറയ്ക്കല്‍ എല്ലാവരേയും ആഹ്വാനം ചെയ്തു.

IMG-20180626-WA0013ജനാധിപത്യം ആഗോളതലത്തില്‍ പലയിടത്തും ഏകാധിപത്യം കൂടിയാണന്ന് ഡോ. നന്ദകുമാര്‍ നിരീക്ഷിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്ന ഏകാതിപത്യത്തോട് പൊരുത്തപ്പെടുക എന്നുള്ളത് വളരെ ദുഷ്കരമാണ്, വ്യക്തി സ്വാതന്ത്ര്യം അനുവദിക്കാത്ത ഒരു ഭരണവും ജനാധിപത്യപരമല്ല. എല്ലാ ഭരണ കര്‍ത്താക്കളുടേയും ഉത്തരവാദിത്വം ജന സേവയും, ജനക്ഷേമവും ആയിരിക്കണം നീതി നിര്‍വ്വഹണ സമതിക്ക് വലയ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. പൗരസ്വാന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍, നീതി ന്യായ വ്യവസ്ഥയാണതിനെ ചോദ്യം ചെയ്യേണ്ടതും, തിരുത്തേണ്ടതും. ഉദാഹരണമായി അടിയന്താരാവസ്ഥ നമ്മുടെ മുന്നില്‍ ഉണ്ട്. മഹാത്മാഗാന്ധിയും, നെഹ്രുവും, ലാല്‍ബഹദൂര്‍ ശാസ്ത്രിയും ഒക്കെ നമുക്കു കാണിച്ചു തന്ന ജനാധിപത്യ മൂല്ല്യങ്ങള്‍ ചോര്‍ന്നു പോകാതെ നോക്കേണ്ടത് ഒരോ പൗരന്റേയും കടമയാണ്. ഭരണാധികാരികള്‍ ദീര്‍ഘവീഷണമുള്ളവരും, കൈക്കൂലിക്കാരേയും, സ്വജനപക്ഷവാദികളേയും അകറ്റിനിര്‍ത്തേതുമാണ്. ഒരു പുതു യുഗം വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ബി.ജെ.പി ഇന്ന് അസഹിഷ്ണുത പരത്തുì. “ലോകാ സമസ്ത സുഖിനൊ ഭവന്തു” എന്ന മന്ത്രം ഓര്‍മ്മിപ്പിക്കുകയും, ഇന്ന് ജനാധിപത്യത്തേക്കുറിച്ച് അധികം ആശങ്കപ്പെടേണ്ട എന്നും അദ്ദേഹം പറയുകയുണ്ടായി.

1925 രൂപം കൊണ്ട ആര്‍. എസ്, എസിന്റെ ഇപ്പോഴത്തെ തലവന്‍ പറയുന്നു കേവലം മൂന്നു ദിവസം കൊണ്ട് ഇന്ത്യന്‍ സേനയെ വെല്ലുന്ന ഒരു സേനയെ ഇറക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന്. എങ്കില്‍ നമുക്ക് ആശങ്കപ്പെടാതിരിക്കാന്‍ കഴിയുമോ എന്ന് രാജു തോമസ് ചോദിച്ചു. ഈ ആര്‍മി ആര്‍ക്കെതിരെ ആയിരിക്കും യുദ്ധം ചെയ്യുക. സാധാരണ പൗരന്റെ സ്വാതന്ത്ര്യത്തിനെതിരേ ആയിരിക്കില്ലേ…? ഭയത്തിനടിമായ ഒരു ജനതയുടെ നീതി ബോധം എന്തായിരിക്കും. ചരിത്രത്തിലെ പല സന്ദര്‍ഭങ്ങളും അദ്ദേഹം ഉദാഹരിച്ചു. ചരിത്ര ബോധവും നീതി ബോധവും ഉള്ളവരായിരിക്കണമെന്നും അല്ലെങ്കില്‍ ഇനി കല്‍ക്കിയുടെ അവതാരം വരെ നമുക്കു കാത്തിരിക്കേണ്ടി വരുമെന്ന് രാജു തോമസ് കൂട്ടിച്ചേര്‍ത്തു. മതം ഏറ്റവും ശക്തമായ രാഷ്ട്രിയ ആയുധമാണന്ന് തുടര്‍ന്നു സംസാരിച്ച രാജു ഏബ്രഹാം പറഞ്ഞു. ഒരു പൊതു കര്‍മ്മ പരിപാടില്ലാത്ത രാഷ്ട്രിക്കാര്‍ക്ക് ജനങ്ങളെ പെട്ടന്ന് ഇക്കിളിപ്പെടുത്താനും കൂടെ നിര്‍ത്താനും പറ്റിയ ആയുധമാണ് മതം. മതം ആരും അറിയാതെ രാഷ്ട്രിയത്തേയും രാഷ്ട്രത്തേയും ഒപ്പം നിര്‍ത്തുകയും തങ്ങളുടെ ആശയം നടപ്പില്‍ വരുത്തുകയും ചെയ്യുന്നു. അമേരിക്കയിലെ മത മൗലിക രാഷ്ട്രിയത്തിലെ കുഴപ്പങ്ങളെയും രാജു ഏബ്രഹാം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ജനാധിപത്യം ഇന്നും അപകടരേഖയ്ക്കു താഴെ പോയിട്ടില്ലെന്നും എന്നാല്‍ നാം ജനാധിപത്യത്തിനുവേണ്ടി നിരന്തരം വാദിച്ചുകൊണ്ടേയിരിക്കണമെന്നും കോരസണ്‍ തന്റെ ഉപസംഹാര പ്രസംഗത്തില്‍ പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top