Flash News

ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക പെരുന്നാള്‍ ജൂലൈ 6,7 ,8 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍

June 27, 2018 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

Newsimg1_22846347ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍തൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്മരണ പ്രഭാഷണവും ജൂലൈ 6,7,8 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേമിന്റെ പ്രധാന കാര്‍മ്മികത്വത്തിലും വന്ദ്യ ജോണ്‍ ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, വന്ദ്യ ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്‌കോപ്പ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കും. ഇടവകാഗമായ വന്ദ്യ കുര്യന്‍ തൊട്ടുപുറം കോര്‍ എപ്പിസ്‌കോപ്പ, ചിക്കാഗോയിലുള്ള സഹോദരീ ഇടവകകളിലെ വൈദീകരായ ഫാ. ഡാനിയേല്‍ ജോര്‍ജ്ജ്, ഫാ.എബി ചാക്കോ, ഫാ റ്റെജി എബ്രഹാം തുടങ്ങിയവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മികത്വം വഹിക്കും. 2018 ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ ജൂലൈ മാസം ഒന്നാം തീയതി ഞായറാഴ്ച വി.കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ.ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റുന്നതോടു കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

Mar Apremജൂലൈ 6 തീയതി വെള്ളിയാഴ്ച വൈകിട്ട് ആറര മണിക്ക് സന്ധ്യാ നമസ്കാരവും, തുടര്‍ന്ന് വചന ശൂശ്രൂഷയും നടക്കും. 7 ശനിയാഴ്ച 2 മണി മുതല്‍ 6 മണിവരെ ചിക്കാഗോ ഏരിയ ഫാമിലി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിട്ടുണ്ട്.

ശനിയാഴ്ച 6.00 നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, ധൂപപ്രാര്‍ത്ഥന, പെരുന്നാള്‍ സദ്യ എന്നിവ നടക്കും. എട്ടാം തീയതി ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, റാസ,ശ്ലൈകീക വാഴ്വ്, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും. 2 മണിക്ക് ആധ്യാത്മിക സംഘടനകളുടെ സംയുക്ത സമ്മേളനം നടക്കും. അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പെരുന്നാള്‍ സമാപന ശുശ്രൂഷകളില്‍ പങ്കെടുക്കും.

മാര്‍ തോമാശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം. മാര്‍ത്തോമശ്ലീഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്‌റിമാരായ പി. എം ഗബ്രിയേല്‍, ഗോഡ്‌വിന്‍ സാമുവേല്‍, സെക്രട്ടറി ബ്ലസ്സി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ.ഹാം ജോസഫ് (വികാരി) (708) 8567490, പി. എം ഗബ്രിയേല്‍ (ട്രസ്റ്റീ) 7735774815, ഗോഡ്‌വിന്‍ സാമുവേല്‍ (ട്രസ്റ്റീ) 7735527340, ബ്ലസ്സി വര്‍ഗീസ് (സെക്രട്ടറി) 7736771578..

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top