Flash News

ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്ന് നടി അമ്മയില്‍ പരാതി പറഞ്ഞിരുന്നുവെന്ന ഇടവേള ബാബുവിന്റെ മൊഴി പുറത്ത്; ദിലീപിന്റെ വാദം പൊളിയുന്നു

June 28, 2018

dileep-2ദിലീപ് തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് ആക്രമിക്കപ്പെട്ട നടി ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ നടി പരാതി നല്‍കിയിട്ടില്ലെന്ന ‘അമ്മ’യുടെ വാദം പൊളിയുകയാണ്. നടി പരാതി നല്‍കിയിരുന്നെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് ദിലീപിനോട് പറഞ്ഞിരുന്നുവെന്നും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പൊലീസിന് നല്‍കിയ മൊഴി പുറത്തുവന്നു.

സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി അമ്മയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി കിട്ടിയില്ലെന്നായിരുന്നു അമ്മയുടെ വാദം. ഈ വാദത്തെ പൊളിക്കുന്നതാണ് ഇടവേള ബാബു പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികളില്‍ ഒരാളാണ് ഇടവേള ബാബു.

‘നടിയുടെ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നത് എന്ന് ദിലീപിനോട് ചോദിച്ചിരുന്നു’ മൊഴിയില്‍ പറയുന്നു

ദിലീപിനെ തിരിച്ചെടുത്തത് കൊണ്ടല്ലെന്നും ഇതിനു മുമ്പ് ദിലീപ് തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ അമ്മ ഒരു നടപടിയും സ്വീകരിച്ചില്ലെന്നുമായിരുന്നു ആക്രമിക്കപ്പെട്ട നടി രാജിവച്ചതിന് ശേഷം പ്രതികരിച്ചത്.

എന്നാല്‍ താന്‍ ആരുടേയും അവസരങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരത്തില്‍ ഒരു പരാതി ലഭിച്ചിരുന്നുവെങ്കില്‍ ‘അമ്മ’ വിശദീകരണം തേടണമായിരുന്നുവെന്നും ദിലീപ് പ്രതികരിച്ചു. അമ്മയില്‍ നിന്നും തന്നെ പുറത്താക്കിയ വിവരമോ തിരിച്ചെടുത്ത വിവരമോ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും പരസ്യ പ്രതികരണത്തിന് തനിക്ക് നിയമ വിലക്കും പരിമിതികളുമുള്ളതിനാല്‍ ദിലീപ് ഇക്കാര്യം സുഹൃത്തക്കളോടാണ് പറഞ്ഞിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top