Flash News

ഫാമിലി കോണ്‍ഫറന്‍സ്: റാഫിള്‍ നറുക്കെടുപ്പ് സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍

June 27, 2018 , രാജന്‍ വാഴപ്പള്ളില്‍

BWOC_072 (5)ന്യൂയോര്‍ക്ക് : നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സില്‍ തിരിശീല ഉയരാന്‍ 22 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു. ഏതാനും മുറികള്‍കൂടി ബാക്കിയുള്ളതിനാല്‍ റജിസ്‌ട്രേഷന്‍ തുടരുകയാണെന്ന് കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഫറന്‍സിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന റാഫിള്‍ ടിക്കറ്റ് വിതരണം പൂര്‍ത്തീകരിച്ചു കൊണ്ടിരിയ്ക്കുന്നതായി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എബി കുര്യാക്കോസ് അറിയിച്ചു. രണ്ടായിരം ടിക്കറ്റ് വിതരണമെന്ന ലക്ഷ്യത്തിലെത്താന്‍ ഏകദേശം 250 ടിക്കറ്റുകള്‍ കൂടി വിതരണം ചെയ്യേണ്ടതുണ്ട്. കോണ്‍ഫറന്‍സ് വേളയില്‍ ടിക്കറ്റുകള്‍ വാങ്ങുവാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമുണ്ട്.

spring04ഒന്നാം സമ്മാനം ബെന്‍സ് GLA 250 SUV കാറാണ്. ഇതു സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് വിവിധ ഇടവകയില്‍ നിന്നുള്ള 38 ഗ്രാന്റ് സ്‌പോണ്‍സര്‍മാരാണ്. രണ്ടാം സമ്മാനമായ 80 ഗ്രാം സ്വര്‍ണ്ണം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സാമൂഹിക പ്രവര്‍ത്തകനും ബിസിനസുകാരനുമായ തോമസ് കോശി, വത്സാ കോശി ദമ്പതികളാണ്. മൂന്നാം സമ്മാനമായ ഐഫോണ്‍ എക്‌സ് നല്‍കിയിരിക്കുന്നത് ജോര്‍ജ് തോമസ്, സൂസന്‍ തോമസ് ദമ്പതികളാണ്.

റാഫിള്‍ നറുക്കെടുപ്പ് ജൂലൈ 20 ന് മൂന്നു മണിക്ക് കോണ്‍ഫറന്‍സ് വേദിയില്‍ നടക്കും. നറുക്കെടുപ്പ് നടത്തുന്നത് ചെറി ലെയ്ന്‍ സെന്റ് ഗ്രീഗോറിയോസ് ഇടവകാംഗം ജോണ്‍ തോമസ് സിപിഎയുടെ ഉടമസ്ഥതയിലുള്ള പിസി ടച്ച് സര്‍വീസ് എന്ന സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയുടെ മേല്‍ നോട്ടത്തിലാണ്.

കോണ്‍ഫറന്‍സില്‍ വിതരണം ചെയ്യുവാനുള്ള സുവനീറിന്റെ പ്രിന്റിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതായി ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു അറിയിച്ചു. എഡിറ്റോറിയല്‍ ബോര്‍ഡിലുള്ള അംഗങ്ങള്‍ക്കുള്ള നന്ദി അദ്ദേഹം അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top