Flash News

ഗുഹയില്‍ കുടുങ്ങിയ പന്ത്രണ്ട് അംഗ ഫുട്ബോള്‍ ടീമിനെ രക്ഷിക്കാന്‍ അമേരിക്കയില്‍ നിന്നുള്ള വിദഗ്ധ സംഘം തായ്‌ലന്‍ഡിലെത്തി

June 28, 2018

GUHAവടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയില്‍ ഗുഹയില്‍ കുടുങ്ങിയ പന്ത്രണ്ട് അംഗ ഫുട്ബോള്‍ ടീമിനെ രക്ഷിക്കാന്‍ അമേരിക്കയില്‍ നിന്നുള്ള വിദഗ്ധ സംഘം തായ്‌ലന്‍ഡിലെത്തി. തുരങ്ക നിര്‍മ്മാതാക്കളും മുങ്ങല്‍ വിദഗ്ധരുമടങ്ങുന്ന സംഘമാണ് അമേരിക്ക – യു.കെ എന്നിവിടങ്ങളില്‍ നിന്നാണ് ഈ പ്രത്യേക സംഘം എത്തിയിരിക്കുന്നത്. വെള്ളവും ചെളിയും നിറഞ്ഞ ഗുഹയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ഗുഹയ്ക്കുള്ളിലേക്കു സമാന്തര പാത നിര്‍മിച്ചു കൊണ്ടിരിക്കുകയാണെന്നു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്ന മേജര്‍ ബഞ്ചാ ദുരിയപ്പന്‍ പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ ഗുഹയ്ക്കുള്ളില്‍ തിരച്ചില്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. ഗുഹയുടെ ഇടത്തു ഭാഗത്തു കൂടി ഏഴു കിലോമീറ്റര്‍ ദൂരത്തിലാണു സമാന്തര പാത നിര്‍മിക്കുന്നത്. കുടുങ്ങി കിടക്കുന്നവര്‍ ഈ ഭാഗത്തുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് സംഘം. വലത്തു ഭാഗത്തു കൂടിയും ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പാത നിര്‍മിക്കുന്നത് ആലോചനയിലുണ്ടെന്നും ദേശീയ പൊലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് വടക്കന്‍ തായ്‌ലന്‍ഡിലെ 12അംഗ യുവ ഫുട്‌ബോള്‍ ടീം അംഗങ്ങളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ഫുട്‌ബോള്‍ പരിശീലനത്തിനു ശേഷമാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികളും ഇവരുടെ കോച്ചും വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാംഗ് റായിയിലെ താം ലുവാംഗ് നാംഗ് നോന്‍ ഗുഹയില്‍ എത്തിയത്. എന്നാല്‍ ഗുഹയില്‍ പ്രവേശിച്ചതോടെ ശക്തമായ മഴ പെയ്ത് ഗുഹാമുഖത്തിലൂടെ വെള്ളം ഇരച്ചുകയറിയെന്നും ഇവര്‍ ഇതിനകത്ത് കുടുങ്ങിയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

കിലോമീറ്ററുകള്‍ ഉള്ളിലേക്ക് നീണ്ടുകിടക്കുന്ന ഗുഹ ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ചെറിയൊരു തോട് മുറിച്ചുകടന്നുവേണം ഗുഹാമുഖത്തെത്താനെന്നും ശക്തമായ മഴ പെയ്താല്‍ ഗുഹക്കുള്ളിലേക്ക് പ്രവേശിക്കാനാകില്ലെന്നും ബാങ്കോക്ക് പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ചമുതല്‍ കാണാതായ ഇവരെ തേടിയുള്ള തിരച്ചിലിനിടയിലാണ് ഗുഹക്ക് പുറത്ത് ഇവരുടെ സൈക്കിളുകളും സ്‌പോര്‍ട്‌സ് ഉപകരണങ്ങളും കണ്ടെത്തിയത്. വിദഗ്ധ സംഘം ഇന്നലെ ഗുഹക്കകത്തേക്ക് പ്രവേശിച്ചതായും തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായും തായ്‌ലന്‍ഡ് പ്രതിരോധ മന്ത്രി ജനറല്‍ പ്രാവിത് വോംഗുസ് വാന്‍ പറഞ്ഞു. ‘ഇനിയും മൂന്ന് കിലോമീറ്ററോളം ദൂരം പിന്നിട്ടാല്‍ മാത്രമാണ് ഈ സ്ഥലത്ത് എത്തുനാവുക. എന്നാല്‍ വെള്ളവും ചളിയും കാരണം അപകടകരമായ സാഹചര്യമാണ്. ശനിയാഴ്ച്ച മുതല്‍ ഒന്നും കഴിക്കാതിരുന്ന ഇവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നല്‍കിയിട്ടുണ്ട്’, അദ്ദേഹം വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top