നൂലില്‍ കെട്ടിയ പട്ടത്തിനു
നൂറു നിറങ്ങള്‍ ആണ്
ചരടില്‍ തീര്‍ത്ത മുത്തിന്
ചന്ദന ഗന്ധവും, ചാരുതയും
നീലനിലാവിന്‍ നിറമേകി
നൂറായിരം നക്ഷത്രങ്ങള്‍
ചായുന്ന നിഴലിനു കൂട്ടായി
ചായക്കൂട്ടിന്റെ മാമാങ്കം
നിണ നീരാട്ട് നിലയ്ക്കുന്നില്ല
നിന്നിലേയും എന്നിലേയും…
ചലിയ്ക്കുന്ന ജീവനുകളുടെ
ചലിയ്ക്കാത്ത മനസ്സും, ചാരവും
നൂറാണ് ചിന്തകള്‍, നൂറാണ് മനസ്സുകള്‍
നൂലിലും, നിറത്തിലും ഒരുമിയ്ക്കാത്ത
ചാവിന്റെ ചാലുകള്‍ നിലയ്ക്കുന്നില്ല
ചവിട്ടേറ്റ് ജീവനുകള്‍ കേഴുന്നു നിത്യവും
നിണമാണ്, ചാവാണ് നിത്യവും
ചതിയാണ്, നിറമാണ് മുഖ്യവും

Leave a Reply