Flash News

ഫ്രറ്റേണിറ്റി മൂവ്മെൻറ് കേരള യൂണിവേഴ്സിറ്റി മാര്‍ച്ച്: കെട്ടിക്കിടക്കുന്ന റിസല്‍ട്ടുകള്‍ പ്രഖ്യാപിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍

June 29, 2018 , കെ.എം സാബിര്‍ അഹ്സന്‍

1തിരുവനന്തപുരം: വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള യൂണിവേഴ്സിറ്റിയിലേക്ക് സംഘടിപ്പിച്ച വിദ്യാര്‍ത്ഥി മാര്‍ച്ചിനെ തുടര്‍ന്ന് എക്സാം കണ്‍ട്രോളറുമായുള്ള ചര്‍ച്ചയില്‍ ഇതുവരെ കെട്ടിക്കിടക്കുന്ന മുഴുവന്‍ ബിരുദ, പി ജി ഫലങ്ങളും ജൂലൈ 30നകം പ്രഖ്യാപിക്കുമെന്ന് നേതാക്കളെ രേഖാമൂലം അറിയിച്ചു.

പ്രസ് ക്ലബ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് യൂണിവേഴ്സിറ്റി ഗേറ്റില്‍ പോലീസ് തടഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഷഫ്രിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെക്കുറിച്ച് വാചാലരാകുന്ന സര്‍ക്കാര്‍ കേരള യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കാന്‍ ഒട്ടും ആത്മാര്‍ത്ഥത കാട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വി.സിയടക്കമുള്ള ഉന്നത തസ്തികകളില്‍ ഉടന്‍ നിയമനം നടക്കണം. സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്ദ റൈഹാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. മുജീബുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം സാബിര്‍ അഹ്സന്‍, അമീന്‍ റിയാസ്, മുഖ്താര്‍ കരുനാഗപ്പള്ളി, സുനില്‍ സുബ്രമണ്യന്‍, കോഴ്സ് നാല് സെമസ്റ്റര്‍ പൂര്‍ത്തിയായിട്ടും രണ്ടാം സെമസ്റ്റര്‍ പരീക്ഷ പോലും നടക്കാത്ത ത്രിവത്സര എല്‍.എല്‍.ബി വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ചു തിരുവനന്തപുരം ലോ കോളേജിലെ അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

മാസങ്ങളായി കെട്ടിക്കിടക്കുന്ന റിസല്‍ട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കുക, പരീക്ഷകളും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കി വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകള്‍ ഉറപ്പുവരുത്തുക, മൂല്യനിര്‍ണയത്തിലെ ക്രമക്കേട് അവസാനിപ്പിക്കുക, വി.സി നിയമനം ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിപ്പിടിച്ചാണ് മാര്‍ച്ച് നടത്തിയത്. മുര്‍ഷിദ, ഫൈറൂസ്, വസീം, അംജദ്, നാസിഹ, ഇജാസ്, മയൂഫ് എന്നിവര്‍ നേതൃത്വം നല്‍കി.

3 24

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top